Etho Pattin Eenam

2018
Lyrics
Language: English

Etho paattin eenam onnaay kettuu nammal
Etho megha raagam onnaay kandu nammal...
Mizhiyaal paranja madhuramaa mozhiye
Nenchil nenchil cherthu nammal....
Etho paattin eenam onnaay kettuu nammal....

Ee vazhiyil pularoli thiri theliye
Nee anaye veyilazhakilithaa.......
Njaan ariye janalazhiyude arike
Nin chiriyo himakana mazhayaay....
Parayaathe....ariyaathe....anuraagam manamaake
Pranayamithoru puzhayude irukarakalilithalaniyukayo......
Etho paattin eenam onnaay kettuu nammal....
Ho....etho megha raagam onnaay kandu nammal...

Naam alaye oru pakalinu chirakaay
Paathirayil oru kanavaliye.....
Novalayil thazhukidumoru viralaay
Nee arike panimathimalaraay.....
Adaraano aruthaathe udalaake uyiraay nee....
Iruvarumanu nimishavumoru ninavithil sukhamurukukayo.....

Etho paattin eenam onnaay kettuu nammal
Etho etho megha raagam onnaay kandu nammal...
Mizhiyaal paranja madhuramaamozhiye
Nenchil nenchil cherthu nammal....
Language: Malayalam

ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടൂ നമ്മൾ
ഏതോ മേഘരാഗം ഒന്നായ് കണ്ടൂ നമ്മൾ...
മിഴിയാൽ പറഞ്ഞ മധുരമാമൊഴിയേ
നെഞ്ചിൽ നെഞ്ചിൽ ചേർത്തു നമ്മൾ....
ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടൂ നമ്മൾ....

ഈ വഴിയിൽ പുലരൊളി തിരി തെളിയേ
നീ അണയേ വെയിലഴകിലിതാ.......
ഞാൻ അറിയേ ജനലഴിയുടെ അരികേ
നിൻ ചിരിയോ ഹിമകണമഴയായ്....
പറയാതെ....അറിയാതെ....അനുരാഗം മനമാകെ
പ്രണയമിതൊരുപുഴയുടെ ഇരുകരകളിലിതളണിയുകയോ......
ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടൂ നമ്മൾ ....
ഹോ....ഏതോ മേഘരാഗം ഒന്നായ് കണ്ടൂ നമ്മൾ...

നാം അലയേ ഒരു പകലിനു ചിറകായ്
പാതിരയിൽ ഒരു കനവലിയേ.....
നോവലയിൽ തഴുകിടുമൊരു വിരലായ്
നീ അരികേ പനിമതിമലരായ്.....
അടരാനോ അരുതാതെ ഉടലാകെ ഉയിരായ് നീ....
ഇരുവരുമനുനിമിഷവുമൊരുനിനവിതിൽ സുഖമുരുകുകയോ.....

ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടൂ നമ്മൾ
ഏതോ ഏതോ മേഘരാഗം ഒന്നായ് കണ്ടൂ നമ്മൾ...
മിഴിയാൽ പറഞ്ഞ മധുരമാമൊഴിയേ
നെഞ്ചിൽ നെഞ്ചിൽ ചേർത്തു നമ്മൾ....
Movie/Album name: Ira
Artists