Ekayaay Nee

2017
Lyrics
Language: English

Ekayaay neeyinnente
Manpaathayil moovanthiyil neengeedave
Ponveyil naalam choodi aalunnoree pulnaambu pol
Maarunnu njaan lokavum maarunnitha

Kadalile venthirakalil chirimalaru chinniyo tharimanalil
Nizhalukal idakalarumee cheruthanalinaay nee iniyanayoo
Perunaalin pirapole irulil viriyoo neevaanil
Manmizhi maayaathe neeyenno panineer malaranennullil
Oraayiram kinavumaay
Ekayaay neeyinnente manpaathayil
Moovanthiyil neengeedave lokavum marunnithaa

Surumapol aa mizhikalil oru kanavumaay njan kalarukayo
Kavilile nunakuzhikalil cheruviralinaal oru kadhayezhuthaan
Ariyaathe vannu nee muruki punaroo poonkaattayi
Thenmozhi kelkkumbol neeyennum isalin nanavaanennnulil
Chaarayay jeevane

Ekayaay neeyinnente
Manpaathayil moovanthiyil neengeedave
Ponveyil naalam choodi aalunnoree pulnaambu pol
Maarunnu njaan lokavum maarunnitha
Language: Malayalam

ഏകയായ് നീയിന്നെന്റെ
മൺപാതയിൽ മൂവന്തിയിൽ നീങ്ങീടവേ
പൊൻവെയിൽ നാളം ചൂടി ആളുന്നൊരീ പുൽനാമ്പു പോൽ
മാറുന്നു ഞാൻ ലോകവും മാറുന്നിതാ

കടലിലെ വെൺതിരകളിൽ ചിരിമലരു ചിന്നിയോ തരിമണലിൽ
നിഴലുകൾ ഇടകലരുമീ ചെറുതണലിനായ് നീ ഇനിയണയൂ
പെരുന്നാളിൻ പിറപോലെ ഇരുളിൽ വിരിയൂ നീ വാനിൽ
മാന്മിഴി മായാതെ നീയെന്നോ പനിനീർ മലരാണെന്നുള്ളിൽ
ഒരായിരം കിനാവുമായി ..
ഏകയായ് നീയിന്നെന്റെ
മൺപാതയിൽ മൂവന്തിയിൽ നീങ്ങീടവേ ലോകവും മാറുന്നിതാ

സുറുമപോൽ ആ മിഴികളിൽ ഒരു കനവുമായ് ഞാൻ കലരുകയോ?
കവിളിലെ നുണക്കുഴികളിൽ ചെറുവിരലിനാൽ ഒരു കഥയെഴുതാൻ ?
അറിയാതെ വന്നു നീ മുറുകി പുണരൂ പൂങ്കാറ്റായ്
തേന്മൊഴി കേൾക്കുമ്പോൾ നീയെന്നും ഇശലിൻ നനവാണെന്നുള്ളിൽ
ചാരെയായ് ജീവനേ

ഏകയായ് നീയിന്നെന്റെ
മൺപാതയിൽ മൂവന്തിയിൽ നീങ്ങീടവേ
പൊൻവെയിൽ നാളം ചൂടി ആളുന്നൊരീ പുൽനാമ്പു പോൽ
മാറുന്നു ഞാൻ ലോകവും മാറുന്നിതാ
Movie/Album name: Kaattu
Artists