Mizhivaathil chaarum naanam Pathiye njaan thazhukave Ini neeyund ennum koode Nilavekaan thinkale.. Oru cheru novum chiriyaakki En paathi meyyaai Oro raavum pakalaakki Nerin mohaveyilaai Ivanilaai cherunnu nee Murivezha kairekha pol Kan chimmathe kaakkam en omale Ee neelamizhi aazhangalil njaan Oo veenalinju pokunnu thaane Urukumen vishvaasamai Uyirine pulkeedumo En mounangal thedum sangeethame
ഈ കാറ്റു വന്നു കാതിൽ പറഞ്ഞു…. നീ എന്നുമെന്നും എന്റേതു മാത്രം ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ എൻ മൗനങ്ങൾ തേടും സംഗീതമേ ഈ കണ്ണുകളിൽ നീയാണു ലോകം ഈ കാതുകളിൽ നീയാണു രാഗം ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ എൻ മൗനങ്ങൾ തേടും സംഗീതമേ… ചെഞ്ചുണ്ടു തുടിച്ചു ചെറുവാൽക്കിളിയേ നെഞ്ചൊന്നു പിടച്ചോ പറയൂ പതിയേ മഞ്ചാടിക്കൊമ്പത്താരേ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ (ചെഞ്ചുണ്ടു)
മിഴിവാതിൽ ചാരും നാണം പതിയേ ഞാൻ തഴുകവേ ഇനി നീയുണ്ടെന്നും കൂടെ നിലവേകാൻ തിങ്കളേ ഒരു ചെറുലോകം ചിരിയാക്കി എൻ പാതി മെയ്യായ് ഓരോ രാവും പകലാക്കി നേരിൻ മോഹവെയിലായ് ഇവനിലായ് ചേരുന്നു നീ മുറിവെഴാ കൈരേഖ പോൽ കൺ ചിമ്മാതെ കാക്കാം എന്നോമലേ ഈ നീലമിഴിയാഴങ്ങളിൽ ഞാൻ ഓ വീണലിഞ്ഞു പോകുന്നു താനേ
പ്രണയത്തിൻ മഞ്ഞായ് പെയ്തു കൊതി തീരാതെന്നിൽ നീ മഴവില്ലായ് ഏദൻ സ്വപ്നം മനമാകെ എഴുതി നീ പുലരികളെന്നും എന്നുള്ളിൽ നീ തന്നതല്ലേ ചാരെ നീ വന്നണയേണം രാവിലൊന്നു മയങ്ങാൻ മൊഴികളാൽ എൻ വീഥിയിൽ നിഴലു പോൽ ചേരുന്നുവോ നീയില്ലാതെ വയ്യെൻ വാർതിങ്കളേ ഈ തെന്നലിനു നിൻ സ്നേഹഗന്ധം ഈ രാവുകളിൽ നിൻ ആർദ്രഭാവം ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ എൻ മൗനങ്ങൾ തേടും സംഗീതമേ… ചെഞ്ചുണ്ടു തുടിച്ചു ചെറുവാൽക്കിളിയേ നെഞ്ചൊന്നു പിടച്ചോ പറയൂ പതിയേ മഞ്ചാടിക്കൊമ്പത്താരേ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ (ചെഞ്ചുണ്ടു)