എല്ലാം മറന്നീടാം ഉള്ളം തുറന്നീടാം എല്ലാം നമുക്കൊന്നായ് പങ്കുവെയ്ക്കാം.... എല്ലാം മറന്നീടാം ഉള്ളം തുറന്നീടാം എല്ലാം നമുക്കൊന്നായ് പങ്കുവെയ്ക്കാം.... സന്തോഷം വന്നാലും സങ്കടം വന്നാലും ഫുൾ ഒന്നു പൊട്ടിച്ചു് പങ്കുവെയ്ക്കാം....(2) ഞാനും ഒന്നൊന്നര പെഗ്ഗുമുണ്ടെങ്കിലോ അമ്മാവനും ഞാനും ഒപ്പത്തിനൊപ്പം..(2) മധ്യസ്ഥനായി മറ്റാരു വേണം ഈ കുപ്പിയൊന്നിനി മാത്രം മതി....(2) അങ്ങേ മുറിയിലു് അച്ഛൻ മരിക്കുമ്പോൾ ഇങ്ങേ മുറിയിലു് കുപ്പി അഞ്ചില്ലേൽ...(2) അച്ഛന്റെ പ്രാണൻ പറന്നകന്നീടുമ്പോൾ മക്കൾതൻ മാനവും കപ്പലേറും....(2) കുപ്പിയൊരഞ്ചെണ്ണം പൊട്ടിച്ചില്ലെങ്കിലോ ചാക്കാല കൂടുവാൻ വന്നവർ വന്നവർ...(2) അങ്ങോട്ടുമിങ്ങോട്ടും അടക്കം പറഞ്ഞിട്ടു് മൂക്കിൽ വിരൽ വെച്ചു് ചൊല്ലുമല്ലോ....(2)