എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന കാറ്റുമിന്നെന്തേ അകന്നു നില്പൂ.... എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന കാറ്റുമിന്നെന്തേ അകന്നു നില്പൂ.... ഇരുളിന്റെ ഇറയത്തു് ചിരി വിടർത്താറുള്ള ഏകാന്ത താരവും മാഞ്ഞു.... പിൻനിലാവും കണ്ണടച്ചു... എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന കാറ്റുമിന്നെന്തേ അകന്നു നില്പൂ....
അമ്പിളിക്കളിയോടമാം പിറ കണ്ടു നിന്ന ആ നാളുകൾ... അമ്പിളിക്കളിയോടമാം പിറ കണ്ടു നിന്ന ആ നാളുകൾ... വന്നതില്ല...ഇനി വരികയില്ല എന്നറിയും നൊമ്പരം.... ഓർമ്മയിൽ ചേർന്നുരുകവേ ഓർമ്മയിൽ ചേർന്നുരുകവേ.... (എന്നും തൊടുവിരൽ....)
ഇന്നലെ കിളിവാതിലും ചാരി ചെന്നു ചേക്കേറി രാപ്പാടിയും... ഇന്നലെ കിളിവാതിലും ചാരി ചെന്നു ചേക്കേറി രാപ്പാടിയും... പാട്ടുമില്ല അമ്മ കൂട്ടുമില്ല ചങ്കിൽ വിങ്ങും സങ്കടം... തേങ്ങലായ് ചിറ മുറിയവേ തേങ്ങലായ് ചിറ മുറിയവേ... (എന്നും തൊടുവിരൽ....)