Um...um...um.... Ee poovithalkkumpilil kaikkudannayil Neerthullikal shoonyamaay chornnu pokayaay Ee janmamaam shankhile theerthamaay Pinneyum porumo.....
Irulin andha lipiyil Ee nizhalin neelamashiyil Raavu dooreyezhuthi...verpaadin anthya varikal Nira thaarakal chorinjatho Ee baashpa dhaara neele... Ee poovithalkkumpilil kaikkudannayil Neerthullikal shoonyamaay chornnu pokayaay...
Oru nilaavin pirake... Ee nishayalanju veruthe... Mooka saandhyaraagam chithayaayerinju thaniye... Erivenalin maarile kaarmukilumengu poyi Ee vaanavum bhoomiyum saagarangalum Kaathorkkuvaan marupadi kaattu chollumo... Ee janmamaam shankhile theerthamaay Pinneyum porumo...
Language: Malayalam
ഉം...ഉം...ഉം... ഈ പൂവിതൾക്കുമ്പിളിൽ കൈക്കുടന്നയിൽ നീർത്തുള്ളികൾ ശൂന്യമായ് ചോർന്നു പോകയായ് ഈ ജന്മമാം ശംഖിലെ തീർത്ഥമായ് പിന്നെയും പോരുമോ.....
ഇരുളിൻ അന്ധലിപിയിൽ ഈ നിഴലിൻ നീലമഷിയിൽ രാവു ദൂരെയെഴുതി...വേർപാടിൻ അന്ത്യ വരികൾ നിറ താരകൾ ചൊരിഞ്ഞതോ ഈ ബാഷ്പധാര നീളേ...... ഈ പൂവിതൾക്കുമ്പിളിൽ കൈക്കുടന്നയിൽ നീർത്തുള്ളികൾ ശൂന്യമായ് ചോർന്നു പോകയായ്....
ഒരു നിലാവിൻ പിറകേ... ഈ നിശയലഞ്ഞു വെറുതേ... മൂകസാന്ധ്യരാഗം ചിതയായെരിഞ്ഞു തനിയെ... എരിവേനലിൻ മാറിലെ കാർമുകിലുമെങ്ങു പോയി ഈ വാനവും ഭൂമിയും സാഗരങ്ങളും കാതോർക്കുവാൻ മറുപടി കാറ്റു ചൊല്ലുമോ... ഈ ജന്മമാം ശംഖിലെ തീർത്ഥമായ് പിന്നെയും പോരുമോ.....