എന്നോടോ നീ ഒന്നും മിണ്ടീലിന്നോളം.. എന്നാലും നീ എല്ലാം തന്നൂ കുന്നോളം.. ഇന്നോ നാം എല്ലാമെല്ലാം ചൊല്ലീ ആവോളം.. കണ്ടൂ കണ്ണിൽ ഞാൻ...പ്രേമത്തീനാളം... (എന്നോടോ നീ ഒന്നും....) ഒളികണ്ണാൽ ഒത്തിരിവട്ടം പഞ്ചശരങ്ങൾ നീട്ടിയതല്ലേ.. ഇനി നമ്മൾ പൊൻചിറകേറും തുമ്പികളായി മാറുകില്ലേ... എന്നോടോ നീ ഒന്നും മിണ്ടീലിന്നോളം.. എന്നാലും നീ എല്ലാം തന്നൂ കുന്നോളം..
അന്നാദ്യം കണ്ടനാൾ എന്തോ എൻ നെഞ്ചിനെ തേനൂട്ടും പോലെ...പൂന്തേനൂട്ടും പോലെ.... പിന്നീടുള്ള കാലം നാം...കൂട്ടാണെന്നൊരാ മട്ടിൽ കള്ളം ചൊല്ലി നിന്നില്ലേ...ഇഷ്ടം മൂടി വെച്ചില്ലേ... ഉള്ളറയിൽ തീ പൊള്ളിയപോൽ... എന്നുയിരിൽ മഞ്ഞാടിയപോൽ അന്നുണ്ടായ മൗനമാകെ ഈണം പോലെ മൂളവേ സുരഭിലമായില്ലേ...പുളകിതമായില്ലേ... പുതുമഴ കൊണ്ടില്ലേ...മനസ്സു നിറഞ്ഞില്ലേ....
ഒളികണ്ണാൽ ഒത്തിരിവട്ടം പഞ്ചശരങ്ങൾ നീട്ടിയതല്ലേ.. ഇനി നമ്മൾ പൊൻചിറകേറും തുമ്പികളായി മാറുകില്ലേ...
വന്നോരോ നാളുകൾ...പുന്നാരം ചൊല്ലുവാൻ കൈ നീട്ടുന്നില്ലേ....നാം കൈ നീട്ടുന്നില്ലേ.... മേലേ വെള്ള വീശുമ്പോൾ....കാണാനുള്ളൊരോട്ടത്തിൽ എങ്ങും തേടി വന്നില്ലേ...ശ്വാസം വേഗമായില്ലേ ഈ വഴിയിൽ....ഈറൻ വഴിയിൽ നിഴലുമായ് നീ നിൽക്കുകയോ... കാണും നേരം ആകെ മാറി...ചുണ്ടിൽ പൂ വിരിഞ്ഞപോൽ സുഖം ഇണയായില്ലേ....മധുരിതമായില്ലേ... മധുരിതമായില്ലേ ശ്രുതിയിനി ഒന്നല്ലേ...സ്വരമിനി ഒന്നല്ലേ....
എന്നോടോ നീ ഒന്നും മിണ്ടീലിന്നോളം.. എന്നാലും നീ എല്ലാം തന്നൂ കുന്നോളം.. ഇന്നോ നാം എല്ലാമെല്ലാം ചൊല്ലീ ആവോളം.. കണ്ടൂ കണ്ണിൽ ഞാൻ...പ്രേമത്തീനാളം...
ഒളികണ്ണാൽ ഒത്തിരിവട്ടം പഞ്ചശരങ്ങൾ നീട്ടിയതല്ലേ.. ഇനി നമ്മൾ പൊൻചിറകേറും തുമ്പികളായി മാറുകില്ലേ...