Sa ga ma pa...sa sa sa.. Sa ga ma pa..sa sa sa... Sa ga ma pa...sa sa sa.... Ni pa ma ga
Sa ga ma pa...sa sa sa.. Sa ga ma pa..sa sa sa... Sa ga ma pa...sa sa sa.... Ni pa ma ga
Ini oru puthiya udayam ivide Vidhiye marikadannu pathiye... Poya kaalam choozhnneduthathu Njaan pidichedukkum athu thirike.... Vazhangilla marikkum vareyum Ee pathanathin padi vaathilarike Thirichu njaan nadannu thudangi Ini yaatra vijayathin pirake....
Kannuneerin ini viraamam Kanavukalkkithenthu bhaaram Enkilum njaan sancharikkum Athirthiyallee andhakaaram.... Nenchidippinu chudala thaalam Pidi vidaathe chadula bhaavam Vedi marunninu thee pidichathu Poleyullil oru vikaaram...
(ennilerinju thudangiya....)
Language: Malayalam
എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ നെഞ്ചിനകത്തു പടർന്നു പിടിച്ചതു പട പൊരുതുവാൻ വെറിപിടിച്ചുറ്റി കടൽ ഇളകി വരുന്നതു പോലെ... മരവിച്ചു തുടങ്ങും നെഞ്ചിൻ കതകിൽ മുട്ടി വിളിച്ചതു പോലെ... ഭയമതു മാഞ്ഞു പോകേ ആത്മാവിൻ പഴുതിലൂടെ... തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും.... തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും..... ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും...
സ ഗ മ പ...സ സ സ.. സ ഗ മ പ...സ സ സ... സ ഗ മ പ...സ സ സ.... നി പ മ ഗ
സ ഗ മ പ...സ സ സ.. സ ഗ മ പ...സ സ സ... സ ഗ മ പ...സ സ സ.... നി പ മ ഗ
ഇനി ഒരു പുതിയ ഉദയം ഇവിടെ വിധിയെ മറികടന്നു പതിയെ... പോയ കാലം ചൂഴ്ന്നെടുത്തതു ഞാൻ പിടിച്ചെടുക്കും അതു തിരികെ.... വഴങ്ങില്ല മരിക്കും വരെയും ഈ പതനത്തിൻ പടിവാതിലരികെ തിരിച്ചു ഞാൻ നടന്നു തുടങ്ങി ഇനി യാത്ര വിജയത്തിൻ പിറകേ....
കണ്ണുനീരിൻ ഇനി വിരാമം കനവുകൾക്കിതെന്തു ഭാരം എങ്കിലും ഞാൻ സഞ്ചരിക്കും അതിർത്തിയല്ലീ അന്ധകാരം.... നെഞ്ചിടിപ്പിനു ചുടല താളം പിടി വിടാതെ ചടുല ഭാവം വെടിമരുന്നിനു തീ പിടിച്ചതു പോലെയുള്ളിൽ ഒരു വികാരം...