En kinaavile then malar manam Ennuthirkkumennankanam... En kinaavile then malar manam Ennuthirkkumennankanam... Poorwathaye thozhuthu nilkkum Pookaalishtappedunnu njaan...(2) En kinaavile then malar manam Ennuthirkkumennankanam...
Ormmappookkalam munnil ninnithaa Orkkayaanu njaan mullaye... Ormmappookkalam munnil ninnithaa Orkkayaanu njaan mullaye.... Innalekalil chandanam chaarthi Ninnoraa chaaru venmaye...(2) En kinaavile then malar manam Ennuthirkkumennankanam...
Poya kaalam madangivannathu- Pole kaumaara kauthukam... Poya kaalam madangivannathu- Pole kaumaara kauthukam... Muthaninjoren janma gehavum Muttavum smarikkunnu ennum njaan....(2) (en kinaavile....)
Language: Malayalam
എൻ കിനാവിലെ തേൻ മലർമണം എന്നുതിർക്കുമെന്നങ്കണം... എൻ കിനാവിലെ തേൻ മലർമണം എന്നുതിർക്കുമെന്നങ്കണം.... പൂർവ്വതയെ തൊഴുതു നിൽക്കും പൂക്കളിഷ്ടപ്പെടുന്നു ഞാൻ...(2) എൻ കിനാവിലെ തേൻ മലർമണം എന്നുതിർക്കുമെന്നങ്കണം....
ഓർമ്മപ്പൂക്കളം മുന്നിൽ നിന്നിതാ ഓർക്കയാണു ഞാൻ മുല്ലയെ... ഓർമ്മപ്പൂക്കളം മുന്നിൽ നിന്നിതാ ഓർക്കയാണു ഞാൻ മുല്ലയെ... ഇന്നലെകളിൽ ചന്ദനം ചാർത്തി നിന്നൊരാ ചാരു വെണ്മയെ...(2) എൻ കിനാവിലെ തേൻ മലർമണം എന്നുതിർക്കുമെന്നങ്കണം...
പോയ കാലം മടങ്ങിവന്നതു- പോലെ കൗമാര കൗതുകം... പോയ കാലം മടങ്ങിവന്നതു- പോലെ കൗമാര കൗതുകം... മുത്തണിഞ്ഞൊരെൻ ജന്മഗേഹവും മുറ്റവും സ്മരിക്കുന്നു എന്നും ഞാൻ....(2) (എൻ കിനാവിലെ....)