ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ.... നാം നനഞ്ഞ നീല നീല നദിയുടെ മാറുലഞ്ഞ മെയ് തലോടി രാവൊഴുകീ..... വെണ്ണിലാ തെന്നലായ് എന്നെ നീ തൊട്ടുവോ.... സാഹിബാ.....
ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ.....
ദൂരെ ആഷാഢം സായാഹ്ന സംഗീതം നീർമുത്തുപോൽ നീട്ടി നിൽക്കേ.... ചാരെ നീ നൽകും കാണാക്കൈനീട്ടം വാൽപ്പക്ഷികൾ വാങ്ങി നിൽക്കേ..... മാരിമിന്നലിൻ ചിരി....മഴ തോർന്ന മാനസം തൊടും നീയെത്രമാത്രമെൻ ജീവശാഖിയിൽ പെയ്തലിഞ്ഞുവെന്നോ.... കുനുകുനെ വിരിയണ അരിമുല്ല മലരിന്റെ മധുരസമിനി പകരാം...
ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ..... നാം നനഞ്ഞ നീല നീല നദിയുടെ മാറുലഞ്ഞ മെയ് തലോടി രാവൊഴുകീ.....
ഞാനെൻ കണ്ണോട്ടം അമ്പെയ്യും പൂമാസം തേനല്ലിയായ് പൂത്തു നിൽക്കേ.... നീ നിൻ പൊൻശ്വാസം താംബൂലം നേദിക്കും രാപ്പന്തലിൽ ചേർന്നു നിൽക്കേ..... കോടിപുണ്യമായ് വരും...മുകിൽ മേഘജാലമീ ദിനം നാം കൂട്ടുപോയൊരാ താരമുന്തിരിത്തോപ്പിലൂർന്നു വീഴും ചിനുചിനെ ചിതറിയ ചെറുതരി വെളിച്ചത്തിൽ തുരുതുരെ കനവെഴുതാം......
ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ..... നാം നനഞ്ഞ നീല നീല നദിയുടെ മാറുലഞ്ഞ മെയ് തലോടി രാവൊഴുകീ..... നിൻ കിനാകുങ്കുമം വാരി നീ തന്നുവോ... രാഞ്ജനാ.....