എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു കണ്ണീര്‍ തേവി നനച്ചു കിനാവിന്റെ പൊന്‍തൂവല്‍ കൊണ്ടു പന്തലിട്ടു മിണ്ടാതെത്തിയ കാറ്റൊരു കൌതുകം കൊണ്ടാ വള്ളിയിലൊന്നു തൊട്ടു രണ്ടാം നാളിലെന്‍ ജീവനാം മൊട്ടവന്‍ എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടു ഇട്ടു എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു മിണ്ടാതെത്തിയ കാറ്റൊരു കൌതുകം കൊണ്ടാ വള്ളിയിലൊന്നു തൊട്ടു രണ്ടാം നാളിലെന്‍ ജീവനാം മൊട്ടവന്‍ എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടു ഇട്ടു
വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മ- ക്കിളിയുടെ പാട്ടിന്നു കേട്ടില്ല ഞാന്‍ വണ്ണാത്തിപ്പുള്ളിനും അണ്ണാറക്കണ്ണനും മണ്ണപ്പം ചുട്ടു കൊടുത്തില്ല ഞാന്‍ മാനത്തൂടെ മേഘത്തേരില്‍ മാലാഖമാര്‍ എത്തുന്നേരം മാലകോര്‍ത്തു മാറിലണിയിക്കാന്‍ മുല്ലപ്പൂക്കളില്ല എന്‍റെ കയ്യില്‍ മുത്തും പൊന്നുമില്ല എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു മിണ്ടാതെത്തിയ കാറ്റൊരു കൌതുകം കൊണ്ടാ വള്ളിയിലൊന്നു തൊട്ടു രണ്ടാം നാളിലെന്‍ ജീവനാം മൊട്ടവന്‍ എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടു ഇട്ടു