Ee mazha than...viralee puzhayil.... Ee mazha than viralee puzhayil Ezhuthiya lipiyude porulariye...(2) Vidhuramorormmayil naameriyunnu Virahanilaavala pol...ivide... Ee mazha than viralee puzhayil Ezhuthiya lipiyude porulariye...
Nana mannil priyathe nin Mridula paadam pathiyumpol...(2) Hridayaminnee mankarayaayi Kaalamenthe chiri thooki... Ee mazha than viralee puzhayil Ezhuthiya lipiyude porulariye...
Ee janmam mathiyaamo Viraha thaapamithariyaanaay...(2) Kara kavinju praananilaake Ee vikaaram nadiyaayi... Ini varumere yugangaliloode Alayum ore vazhi naamivide.... (ee mazha than....)
Language: Malayalam
ഈ മഴതൻ...വിരലീ പുഴയിൽ.... ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ... വിധുരമൊരോർമ്മയിൽ നാമെരിയുന്നു വിരഹനിലാവലപോൽ...ഇവിടെ... ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ.....
നനമണ്ണിൽ പ്രിയതേ നിൻ മൃദുലപാദം പതിയുമ്പോൾ...(2) ഹൃദയമിന്നീ മൺകരയായി കാലമെന്തേ ചിരി തൂകി... ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ.....
ഈ ജന്മം മതിയാമോ വിരഹതാപമിതറിയാനായ്...(2) കരകവിഞ്ഞു പ്രാണനിലാകെ ഈ വികാരം നദിയായി... ഇനിവരുമേറെ യുഗങ്ങളിലൂടെ അലയുമൊരേവഴി നാം ഇവിടെ.... (ഈ മഴതൻ....)