കാത്തുവെയ്ക്കാമെന്നും പൊന്നിൻ കാപ്പുമിന്നും കയ്യിൽ തൊട്ടു് ചോപ്പുതീർക്കും സിന്ദൂരത്തിൻ ചേലു്.... ഓർത്തിരിക്കാമെന്നും നെഞ്ചിൽ കൂട്ടിരിക്കുന്നോലേഞ്ഞാലി പാട്ടിലൂറും ശിങ്കാരത്തിൻ ശീലു്... വെൺതിങ്കൾ ദീപം വിണ്ണിൽ തെളിഞ്ഞു വെള്ളാമ്പൽ പൂമൊട്ടിൻ ഉള്ളം നിറഞ്ഞു തുടി തിത്തിത്താളം കൊട്ടിപ്പാടാൻ തത്തിതത്തോം നൃത്തം വെയ്ക്കാൻ എത്തിപ്പോയി..... (എത്തിപ്പോയി......)
കാട്ടുമുല്ലക്കാവിന്നുള്ളിൽ തേനിരിക്കും കൂടും തേടി പാട്ടുമൂളി പോകുന്നേതോ തെന്നൽ... കാറ്റിലാടും തെങ്ങിൻ കൈകൾ നീട്ടി നിൽക്കും കൊമ്പിൽ കൈയിൽ തൂ വെളിച്ചം വാരിത്തൂകി മിന്നൽ... തീരങ്ങൾ ഓളം ഞൊറിഞ്ഞു നിന്നു താരങ്ങൾ മിന്നും പുടവ തന്നു പുഴ കൈതക്കാടിൻ ഓരംപറ്റി കല്യാണത്തിൻ മേളം കൂടാൻ എത്തിപ്പോയി.... (എത്തിപ്പോയി......)