എന്നു കാണും ഞാനെന്നു കാണും ഞാൻ ഇനിയും കണ്ണുകണ്ണാലേ കണ്ണുകണ്ണാലേ മൊഴിയാൻ എന്നിലെ വിണ്ണിലെ താരമായൊരീയൊരാൾ തൊട്ടുരുമ്മി നിൽക്കുവാൻ ചാരെ.... സ്വപ്നമാം തൂവലാൽ പൊട്ടുതൊട്ടു ചാർത്തുവാൻ ചാരെ.... എന്നു കാണും ഞാനെന്നു കാണും ഞാൻ ഇനിയും കണ്ണുകണ്ണാലേ കണ്ണുകണ്ണാലേ മൊഴിയാൻ....
ചിന്നി വീഴുമീ മഞ്ഞുതുള്ളിപോൽ നിൻ വാക്കിലിന്നു ഞാൻ നനഞ്ഞുവോ.... മിന്നുതാരകൾ തെന്നിയെത്തുമാ നിൻ നോക്കിലെന്റെ പാട്ടുണർന്നുവോ.... നനുനനെ കിനിഞ്ഞ രാക്കിനാവുപോൽ തഴുകിയോ നിലാവിനാലെ മെല്ലെ നീ... തൊടാതെ തൊടാതെ തലോടാനായ് എന്നു കാണും ഞാനെന്നു കാണും ഞാൻ ഇനിയും കണ്ണുകണ്ണാലേ കണ്ണുകണ്ണാലേ മൊഴിയാൻ....
മെല്ലെമെല്ലെയെൻ ചില്ലുവാതിലിൽ രാക്കാറ്റുപോലെ നീയണഞ്ഞുവോ... മൺചിരാതിലെ കുഞ്ഞുനാളവും കാത്തുവെച്ചു ഞാനിരുന്നുവോ.... വരികളിൽ നിറഞ്ഞ രാഗമല്ലയോ തിരകളിൽ തിരഞ്ഞ താളമല്ലയോ... ഇതെന്റെ മാത്രമല്ലയോ.... (എന്നു കാണും ഞാനെന്നു കാണും....)
Movie/Album name: Ayaal Njaanalla
Sentence Summary: A young man who is the spitting image of a missing person gets drawn into a case of mistaken identity, forcing him to untangle the truth about who he really is.
Song Credits: Film: Ayaal Njaanalla (2015); the song "Ennu Kaanum" is a melodic playback number from the film's soundtrack.
Musical Style: Melancholic, soft melody-driven Malayalam film song with an introspective, longing tone.