Ezhazhakulla

2015
Lyrics
Language: English

Ezhazhakulla malarithu kaanathe
Ethoru poovu thedi nadannu nee
Pudavayuduthu mudithumpu ketti orungunnu pooppennu
Ival manavaatti ival manavaatti
Thulasikkathiraamoru manavaatti
Ival manavaatti ival manavaatti
Varavaay azhakin cheruchiri neetti

Thiruvaathira raavaal mizhi neettiyezhuthi
Minnalkkodi pole ninnoo pennu
Shivapaadam thedum prameshwriyeppole
Thirayunnu ninne paavam pennu
Jaanaki poleyorashokavaniyil
Raamane ninayum pennu
Neeyariyathoru nilaavu pole
Nin vili kaakkum pennu
Ival manavaatti ival manavaatti
Thulasikkathiraamoru manavaatti
Ival manavaatti ival manavaatti
Varavaay azhakin cheruchiri neetti

Shyaamaroopanu nenchinulthaalilaay
Thunni vechoru raadhayaaneyival
Nalanaam ninnile bhaimiyaam pennival
Thinkalaay nee varaan aambalaay ninnaval
Nenchile praananaay ninnile punymaay
Azhakithal poovine arike ninninayaay koottamo
Ival manavaatti ival manavaatti
Thulasikkathiraamoru manavaatti
Ival manavaatti ival manavaatti
Varavaay azhakin cheruchiri neetti
Language: Malayalam

ഏഴഴകുള്ള മലരിതു കാണാതെ
ഏതൊരു പൂവു തേടി നടന്നു നീ
പുടവയുടുത്ത് മുടിത്തുമ്പു കെട്ടി ഒരുങ്ങുന്ന പൂപ്പെണ്ണ്
ഇവള്‍ മണവാട്ടി ഇവള്‍ മണവാട്ടി
തുളസിക്കതിരാമൊരു മണവാട്ടി
ഇവള്‍ മണവാട്ടി ഇവള്‍ മണവാട്ടി
വരവായ്‌ അഴകിന്‍ ചെറു ചിരി നീട്ടി

തിരുവാതിര രാവാല്‍ മിഴി നീട്ടിയെഴുതി
മിന്നല്‍ക്കൊടി പോലെ നിന്നൂ പെണ്ണ്
ശിവപാദം തേടും പരമേശ്വരിയെപ്പോലെ
തിരയുന്നു നിന്നെ പാവം പെണ്ണ്
ജാനകി പോലെയൊരശോകവനിയില്‍
രാമനെ നിനയും പെണ്ണ്
നീയറിയാത്തൊരു നിലാവു പോലെ
നിന്‍ വിളി കാക്കും പെണ്ണ്
ഇവള്‍ മണവാട്ടി ഇവള്‍ മണവാട്ടി
തുളസിക്കതിരാമൊരു മണവാട്ടി
ഇവള്‍ മണവാട്ടി ഇവള്‍ മണവാട്ടി
വരവായ്‌ അഴകിന്‍ ചെറു ചിരി നീട്ടി

ശ്യാമരൂപന് നെഞ്ചിനുള്‍ത്താളിലായി
തുന്നി വെച്ചൊരു രാധയാണേയിവള്‍
നളനാം നിന്നിലെ ഭൈമിയാം പെണ്ണിവള്‍
തിങ്കളായ് നീ വരാന്‍ ആമ്പലായ്‌ നിന്നവള്‍
നെഞ്ചിലെ പ്രാണനായ്‌ നിന്നിലെ പുണ്യമായ്
അഴകിതള്‍ പൂവിനെ അരികെ നിന്നിണയായ്‌ കൂട്ടാമോ
ഇവള്‍ മണവാട്ടി ഇവള്‍ മണവാട്ടി
തുളസിക്കതിരാമൊരു മണവാട്ടി
ഇവള്‍ മണവാട്ടി ഇവള്‍ മണവാട്ടി
വരവായ്‌ അഴകിന്‍ ചെറു ചിരി നീട്ടി
Movie/Album name: Ivan Maryaadaraaman
Artists