ഏതേതോ നഗര തീരങ്ങളില്‍ ഇതള്‍ കൊഴിഞ്ഞോരീ പൂഞ്ചില്ലയില്‍ എങ്ങു നിന്നു പാറിവന്നു തെന്നല്‍ പോലെ നീ സ്നേഹത്തിന് പൂ നീട്ടും തേന്‍തുള്ളി തേടുന്നുവോ നോവാറ്റും താരാട്ടിന് ശ്രുതി കാതോര്ക്കുന്നുവോ പുതുവര്ണ്ണമായ് നറുഗന്ധമായ് വരവായ് നീ നവവീഥിയില് ഏതേതോ നഗര തീരങ്ങളില്‍
വരകളെഴുതുമീ കൈകളില്‍ വഴുതി വീണ നിറങ്ങളായ് പായുമീ തെരുവോരവും പല ചിത്രമായ് നിറമെഴുന്ന മനസ്സിലായ് നിമിഷമെഴുതിയ ശില്പമായ് കുതിരുമീ കണ്പീലികള് കുളിരോടമോ തിരകളിലലിയും തീരമേ ചുവടുകള്‍ മറയുവതറിയുമോ വഴികളിലൊഴുകും മിഴികളേ നിഴലുകള്‍ ഉടയുവതറിയുമോ മുഖങ്ങള്‍ മൂടിയ ചായം മായുമോ ഏതേതോ നഗര തീരങ്ങളില്‍ ഇതള്‍ കൊഴിഞ്ഞോരീ പൂഞ്ചില്ലയില്‍