Etho Naavikar

2014
Lyrics
Language: English

Etho naavikar naamee aazhiyil
Doore theliyumo oru ven thaarakam
Alayaay chuzhiyaay alarum saagaram
Akale karayum vazhiyum kaanumo...
Oro kaattil oro thirayil
Aazhum thorum aazham valare....

Amrutho jeevitham azhalo jeevitham
Nedunaal kandatho kevalam swapnamo
Koorirul vaazhum pakaloram
Ormmakal vaadum mrithalokam
Nanmakal mannil maayunnu
Prakaashamengu poy.....
Alayaay chuzhiyaay alarum saagaram
Akale karayum vazhiyum kaanumo...
Oro kaattil oro thirayil
Aazhum thorum aazham valare....

Purame thediyo veruthe nerukal
Akame allayo porulin verukal
Churulukalazhiyum kadha veendum
Pinnil valinju kurungunnu
Manju puthachu varunnundu
Kanal kinaakkale...
Alayaay chuzhiyaay alarum saagaram
Akale karayum vazhiyum kaanumo...
Oro kaattil oro thirayil
Aazhum thorum aazham valare....
Etho naavikar naamee aazhiyil
Doore theliyumo oru ven thaarakam
Language: Malayalam

ഏതോ നാവികർ നാമീ ആഴിയിൽ
ദൂരേ തെളിയുമോ ഒരു വെൺതാരകം
അലയായ്‌ ചുഴിയായ് അലറും സാഗരം
അകലേ കരയും വഴിയും കാണുമോ...
ഓരോ കാറ്റിൽ ഓരോ തിരയിൽ
ആഴും തോറും ആഴം വളരെ....

അമൃതോ ജീവിതം അഴലോ ജീവിതം
നെടുനാൾ കണ്ടതോ കേവലം സ്വപ്നമോ
കൂരിരുൾ വാഴും പകലോരം
ഓർമ്മകൾ വാടും മൃതലോകം
നന്മകൾ മണ്ണിൽ മായുന്നു
പ്രകാശമെങ്ങു പോയ്‌.....
അലയായ്‌ ചുഴിയായ് അലറും സാഗരം
അകലേ കരയും വഴിയും കാണുമോ...
ഓരോ കാറ്റിൽ ഓരോ തിരയിൽ
ആഴും തോറും ആഴം വളരെ....

പുറമേ തേടിയോ വെറുതേ നേരുകൾ
അകമേ അല്ലയോ പൊരുളിൻ വേരുകൾ
ചുരുളുകളഴിയും കഥ വീണ്ടും
പിന്നിൽ വലിഞ്ഞു കുരുങ്ങുന്നു
മഞ്ഞുപുതച്ചു വരുന്നുണ്ടു്
കനൽ കിനാക്കളെ...
അലയായ്‌ ചുഴിയായ് അലറും സാഗരം
അകലേ കരയും വഴിയും കാണുമോ...
ഓരോ കാറ്റിൽ ഓരോ തിരയിൽ
ആഴും തോറും ആഴം വളരെ....
ഏതോ നാവികർ നാമീ ആഴിയിൽ
ദൂരേ തെളിയുമോ ഒരു വെൺതാരകം...
Movie/Album name: Angels
Artists