Doore doore neelavaanam vittu paathiraavil ekathaaramonnu Thaanirangi munnil vannapole... Jaalakangal thedi vannu raavil kaavalmeghamennapole munnil Ninne nokki ninnuu munnil ee njaan... Oru maraviyil aklaruthe nee...pularoliyude niravalle... Iniyoru kadha parayaam cheviyil... En aathmaavin alayaazhi neeyaam kara thedi Kara thedee.... Ente manassin chippiyilenno vannoru venmuthe Ashruvilaalum punchiriyaay njaan ninne kudiveche...
Pandu pandu pandu swapnamonnu chendaninju pookkalaayi vannuu Kaathirunnu korthuu maala choodaan... Ethu neelaraavin aazham thannil paarijaathagandhamenna pole Paari veenu ninte meyyilaake.... Oru veyililumaliyalle nee...puthumazhayilumozhukalle... Udalaniyumoralivalle nee.... En ekaantha daahangal neeyaam mukil thedi Mukil thedi..... (ente manassin....)
Language: Malayalam
എന്റെ മനസ്സിൻ ചിപ്പിയിലെന്നോ വന്നൊരു വെൺമുത്തേ അശ്രുവിലാളും പുഞ്ചിരിയായ് ഞാൻ നിന്നെ കുടിവെച്ചേ മാറിലെ ചൂടിനാലോ..മൂകമാം നോക്കിനാലോ കാറ്റിലെ വീട്ടിനാലോ തൂവെയിൽ ചുണ്ടിനാലോ മന്ദാരമേ നിന്നോടു ഞാൻ മിണ്ടാതെ മിണ്ടീല്ലേ... എന്റെ മനസ്സിൻ ചിപ്പിയിലെന്നോ വന്നൊരു വെൺമുത്തേ അശ്രുവിലാളും പുഞ്ചിരിയായ് ഞാൻ നിന്നെ കുടിവെച്ചേ നിറച്ചേ......
ദൂരെ ദൂരെ നീലവാനംവിട്ടു് പാതിരാവിൽ ഏകതാരമൊന്നു് താണിറങ്ങി മുന്നിൽ വന്നപോലെ... ജാലകങ്ങൾ തേടിവന്നു രാവിൽ കാവൽമേഘമെന്നപോലെ മുന്നിൽ നിന്നെ നോക്കി നിന്നൂ മുന്നിൽ ഈ ഞാൻ... ഒരു മറവിയിൽ അകലരുതേ നീ...പുലരൊളിയുടെ നിറവല്ലേ... ഇനിയൊരു കഥ പറയാം ചെവിയിൽ... എൻ ആത്മാവിൻ അലയാഴി നീയാം കര തേടി കര തേടീ.... എന്റെ മനസ്സിൻ ചിപ്പിയിലെന്നോ വന്നൊരു വെൺമുത്തേ അശ്രുവിലാളും പുഞ്ചിരിയായ് ഞാൻ നിന്നെ കുടിവെച്ചേ...
പണ്ടു പണ്ടു പണ്ടു സ്വപ്നമൊന്നു് ചെണ്ടണിഞ്ഞു പൂക്കളായി വന്നൂ കാത്തിരുന്നു കോർത്തൂ മാല ചൂടാൻ... ഏതു നീലരാവിനാഴം തന്നിൽ പാരിജാതഗന്ധമെന്നപോലെ പാറി വീണു നിന്റെ മെയ്യിലാകെ.... ഒരു വെയിലിലുമലിയല്ലേ നീ...പുതുമഴയിലുമൊഴുകല്ലേ... ഉടലണിയുമൊരലിവല്ലേ നീ.... എൻ ഏകാന്തദാഹങ്ങൾ നീയാം മുകിൽ തേടി മുകിൽ തേടീ..... (എന്റെ മനസ്സിൻ....)