Enthu Cheyyaan

2014
Lyrics
Language: English

Enthu cheyyaan
Njaan enthu cheyyaan

Cherukiliye pranayini nee
Vazhimaramen kaathil melle
Aaha paadunnuvo
Tharalithamaam chillakalo
Punarjaniyaam pookkal veendum
Aaha thedunnuvo
Chellakkaatte chelodu nee pattupole
Kallakkaatte melaake nee thottupoke
Ee velayil njaan
Enthu cheyyaan enthu cheyyaan
Nee chollumo njaanenthu cheyyaan

Pranayame neeyennarikeyaano
Ithuvazhi veendum varikeyaano
Hrudayame neeyennarikeyaano
Avanidam poyvarikeyaano
Ithu jaalamo malarkkaalamo
Kulirminnalo thennalo poonilaavin mazhayo
Ithu swapnamo verum maayayo
Oru maathrayil maanjidum maarivillenkilo njaan

Enthu cheyyaan enthu cheyyaan
Nee chollumo njaanenthu cheyyaan

Mapasaa magaaridhaa sa ri ga ma pa da ni sa
Ganee mapaa gamaa saree
Sadhaa saanee mapaa paree
Panisareegaarineedhaapagaari needhaapa
Madhanisareegamapadhaa maapaa saa
Language: Malayalam

എന്തു ചെയ്യാൻ
ഞാൻ എന്തു ചെയ്യാൻ

ചെറുകിളിയെ പ്രണയിനി നീ
വഴിമരമെൻ കാതിൽ മെല്ലെ
ആഹാ പാടുന്നുവോ
തരളിതമാം ചില്ലകളോ
പുനർജനിയാം പൂക്കൾ വീണ്ടും
ആഹാ തേടുന്നുവോ
ചെല്ലക്കാറ്റേ ചേലോടു നീ പട്ടുപോലെ
കള്ളക്കാറ്റെ മേലാകെ നീ തൊട്ടുപോകേ
ഈ വേളയിൽ ഞാൻ
എന്തു ചെയ്യാൻ എന്തു ചെയ്യാൻ
നീ ചൊല്ലുമോ ഞാനെന്തു ചെയ്യാൻ

പ്രണയമേ നീയെന്നരികെയാണോ
ഇതുവഴി വീണ്ടും വരികയാണോ
ഹൃദയമെ നീയെന്നരികെയാണോ
അവനിടം പോയ് വരികയാണോ
ഇതു ജാലമോ മലർക്കാലമോ
കുളിർമിന്നലോ തെന്നലോ പൂനിലാവിൻ മഴയോ
ഇതു സ്വപ്നമോ വെരും മായയോ
ഒരു മാത്രയിൽ മാഞ്ഞിടും മാരിവില്ലെങ്കിലോ ഞാൻ

എന്തു ചെയ്യാൻ എന്തു ചെയ്യാൻ
നീ ചൊല്ലുമോ ഞാനെന്തു ചെയ്യാൻ

മപസാ മഗാരിധാ
ഗനീ മപാ ഗമാ സരീ
സധാ സാനീ മപാ പരീ
പനി സരീഗാരിനീധാപ ഗാരിനീധാപ
മധനിസരീഗമപധാ മാപാ സാ
Movie/Album name: Peruchaazhi
Artists