Murivukalkko aruli nithyam nee mochanam Maranamethum bheethiyaattum nin laalanam Varamaayi neeyeki praananaaswaasam Varalilla ee janamam nin thanal chottil Yaathanakko yaathra nalkum nee eeswaran
Eeran kannino devaroopam Neerum nenjino shanthimanthram Uyirino kaaval dharaniyil Ulakino swaasam dhamaniyil Novum kalamennum swanthamaakum nin swaanthwanam Appothikkiri..appothikkiri.. Appothikkiri..appothikkiri....
Language: Malayalam
ഈറൻ കണ്ണിനോ ദേവരൂപം നീറും നെഞ്ചിനോ ശാന്തിമന്ത്രം ഉയിരിനോ കാവൽ ധരണിയിൽ ഉലകിനോ ശ്വാസം ധമനിയിൽ നോവും കാലമെന്നും സ്വന്തമാകും നിൻ സാന്ത്വനം അപ്പോത്തിക്കിരി....അപ്പോത്തിക്കിരി....
ഹൃദയമോ നിൻ തിരുനടയ്ക്കൽ കുഞ്ഞായിതാ സദയമോ നീ കൈ തലോടും വാത്സല്യമായ് കരലാളനം മൂടി, ജീവനെ തേടി സിരജീവിതം ചൂടി മാനസം പാടി വേദനിക്കും ജീവനെന്നും നീ ഈശ്വരൻ
മുറിവുകൾക്കോ അരുളി നിത്യം നീ മോചനം മരണമെത്തും ഭീതിയാറ്റും നിൻ ലാളനം വരമായി നീയേകി പ്രാണനാശ്വാസം വരളില്ല ഈ ജന്മം നിൻ തണൽ ചോട്ടിൽ യാതനയ്ക്കോ യാത്ര നല്കും നീ ഈശ്വരൻ
ഈറൻ കണ്ണിനോ ദേവരൂപം നീറും നെഞ്ചിനോ ശാന്തിമന്ത്രം ഉയിരിനോ, കാവൽ ധരണിയിൽ ഉലകിനോ ശ്വാസം ധമനിയിൽ നോവും കാലമെന്നും സ്വന്തമാകും നിൻ സാന്ത്വനം അപ്പോത്തിക്കിരി...അപ്പോത്തിക്കിരി... അപ്പോത്തിക്കിരി....അപ്പോത്തിക്കിരി....