SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Etho kaattil kadalaassinte thoni Thoraa kanneer paadam neenthunna thoni Novinte gaanam paadunnu...thaane Ekaantha theeram thedunnu... Idaraathe thalaraathe thuzhayunnu thaniye... Etho kaattil kadalaassinte thoni Thoraa kanneer paadam neenthunna thoni... Manavaniyile malarukal pole Swapnangal poothu... Madhununayana thumpikalaayi Mohangal paari.... Eriveyiloru shoka vishaadam Vaarichorinjuu... Pon malarin ithalu karinju Mohangal vaadi.. Karayaanum kazhiyaathe mukilambaramaake Mazhamegham nirayaanaay manassaake vithumpi... Ariyuvathaaro verumoru poovin Karalile anuraagam.... Etho kaattil kadalaassinte thoni Thoraa kanneer paadam neenthunna thoni... Oru kulirala thazhuki varunnu Theeram kaanunnu... Irulizhakale keeri varunnoru Deepam kaanunnu... Varumennu kanavu paranjoru Theeram kaanumpol Manamoru mazhavil chiri pole Maamayilaakunnu... Oru maari chirakeri varavaayi vishaadangal Nilayillaa chuzhi meethe mariyunnu cheru thoni Karayariyaathe kadhayariyaathe Marayunnu thoni... (etho kaattil...) ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി തോരാ കണ്ണീർപാടം നീന്തുന്ന തോണി നോവിന്റെ ഗാനം പാടുന്നു...താനേ ഏകാന്തതീരം തേടുന്നു... ഇടറാതെ തളരാതെ തുഴയുന്നു തനിയെ... ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി തോരാ കണ്ണീർപാടം നീന്തുന്ന തോണി... മനവനിയിലെ മലരുകൾ പോലെ സ്വപ്നങ്ങൾ പൂത്തു... മധുനുണയണ തുമ്പികളായി മോഹങ്ങൾ പാറി.... എരിവെയിലൊരു ശോകവിഷാദം വാരിച്ചൊരിഞ്ഞൂ... പൊൻമലരിൻ ഇതളു കരിഞ്ഞു മോഹങ്ങൾ വാടി.. കരയാനും കഴിയാതെ മുകിലംബരമാകെ മഴമേഘം നിറയാനായ് മനസ്സാകെ വിതുമ്പി... അറിയുവതാരോ വെറുമൊരു പൂവിൻ കരളിലെ അനുരാഗം.... ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി തോരാ കണ്ണീർപാടം നീന്തുന്ന തോണി... ഒരു കുളിരല തഴുകി വരുന്നു തീരം കാണുന്നു... ഇരുളിഴകളെ കീറി വരുന്നൊരു ദീപം കാണുന്നു... വരുമെന്നു കനവു പറഞ്ഞൊരു തീരം കാണുമ്പോൾ മനമൊരു മഴവിൽ ചിരി പോലെ മാമയിലാകുന്നു... ഒരു മാരിച്ചിറകേറി വരവായി വിഷാദങ്ങൾ നിലയില്ലാ ചുഴി മീതെ മറിയുന്നു ചെറുതോണി കരയറിയാതെ കഥയറിയാതെ മറയുന്നു തോണി... (ഏതോ കാറ്റിൽ...)
Movie/Album name: Test Paper
Artists