Eeran Kaattin

2014
Lyrics
Language: English

Eeran kaattin eenam pole...thoraa manjin thooval pole
Novum nenchin raakkoottil vaa vaa melle melle...
(eeran kaattin...)
Ee mazha janalinazhiyil pozhiyum madhura thaalam
Nilaamazha muzhuki vidarum aruna malaraay njaan
Khayaal paadaan priyaa kaathorkkaan
Varuu....melle melle melle...
(eeran kaattin...)

Ishalinithalil ezhuthumee pranayam aliyum mozhikalil
Manassin kolussu pidayave kanaviliniyumariyu nee...
Mani mukilin maraviloliyum mizhiyilaaro neelima pol
Kali chiri than chirakil pathiye thazhukave swaramaay
Khayaal paadaan priyaa kaathorkkaan
Varuu....melle melle melle...
(eeran kaattin...)

Nanavupozhiyum pulriyil ilakal chitharum vazhikalil
Veyilin manikal alasamaay thanuvil punarum pulakamaay
Nira shalabhamaayente arikil vannenne nukaruu thenalayaay
Oru ninavin kuliril tharalamozhuki njaan nadiyaay
Khayaal paadaan priyaa kaathorkkaan
Varuu....melle melle...
(eeran kaattin...)
Language: Malayalam

ഈറൻ കാറ്റിൻ ഈണം പോലെ...
തോരാമഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ വാ വാ മെല്ലെ മെല്ലെ...
(ഈറൻ കാറ്റിൻ...)
ഈ മഴ ജനലിനഴിയിൽ പൊഴിയും മധുരതാളം
നിലാമഴ മുഴുകി വിടരും അരുണമലരായ് ഞാൻ
ഖയാൽ പാടാൻ പ്രിയാ കാതോർക്കാൻ
വരൂ....മെല്ലെ മെല്ലെ മെല്ലെ...
(ഈറൻ കാറ്റിൻ...)

ഇശലിനിതളിൽ എഴുതുമീ പ്രണയം അലിയും മൊഴികളിൽ
മനസ്സിൻ കൊലുസ്സു പിടയവേ കനവിലിനിയുമറിയു നീ...
മണിമുകിലിൻ മറവിലൊളിയും മിഴിയിലാരോ നീലിമ പോൽ
കളി ചിരിതൻ ചിറകിൽ പതിയെ തഴുകവേ സ്വരമായ്
ഖയാൽ പാടാൻ പ്രിയാ കാതോർക്കാൻ
വരൂ....മെല്ലെ മെല്ലെ മെല്ലെ...
(ഈറൻ കാറ്റിൻ...)

നനവുപൊഴിയും പുലരിയിൽ ഇലകൾ ചിതറും വഴികളിൽ
വെയിലിൻ മണികൾ അലസമായ് തനുവിൽ പുണരും പുളകമായ്
നിറശലഭമായെന്റെ അരികിൽ വന്നെന്നെ നുകരൂ തേനലയായ്
ഒരു നിനവിൻ കുളിരിൽ തരളമൊഴുകി ഞാൻ നദിയായ്...
ഖയാൽ പാടാൻ പ്രിയാ കാതോർക്കാൻ
വരൂ....മെല്ലെ...മെല്ലെ...
(ഈറൻ കാറ്റിൻ...)
Movie/Album name: Salala Mobiles
Artists