ഈ വിരിപ്പായിൽ എന്നെ ഉറക്കി പോകുന്നു നീ പാതിരാവിൽ...(2) ഞാനറിയാതെ നീ ഉല്ലസിക്കും മായാ ലോകങ്ങളെവിടെ.. മായാ ലോകങ്ങളെവിടെ.... (ഈ വിരിപ്പായിൽ....)
ആകാശസീമകൾ താണ്ടി നീ എത്തിയ മായാലോകത്തിൻ കാഴ്ചകളിൽ....(2) ഒന്നും നീ എന്നോടു മിണ്ടിയില്ല ഒന്നും അറിയാത്ത പോലെ.... എന്നും നീ എന്നിൽ തിരികെയെത്തും ഉഷസ്സിന്റെ വെൺതേരിലേറി.... (ഈ വിരിപ്പായിൽ....)
നീയുല്ലസിക്കുന്ന താഴ്‌വരയിൽ കുളിരുണ്ടോ...കുഞ്ഞി കിളികളുണ്ടോ...(2) ഒഴുകും നിലാവിന്റെ പാടങ്ങളിൽ വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ... ഒഴുകും നിലാവിന്റെ പാടങ്ങളിൽ.. വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ..... ഈ വിരിപ്പായിൽ എന്നെ ഉറക്കി പോകുന്നു നീ പാതിരാവിൽ....(2)