ഈ മൗനയാത്രയിൽ ഉരുകും നീലവേനലിൽ തിരയും ദൂരതാരകൾ...മിഴികൾ... ആരോ ഏകനായ് തേടുമീ വീഥിയിൽ മൊഴികൾ വിടരുമീ മൂകമാം രാത്രിയിൽ ഇരുളിലെ അറകളിൽ പതിവുപോൽ തെളിയുമോ ദീപനാളമേ....
നിഴലുനീണ്ട വഴിയിൽ...നീതിഗാഥ തിരയാൻ മിന്നൽ കണ്ണാൽ ഉന്നം തേടി തെന്നിപ്പായും കളമേഘം... പുലരിയിലോരോ പുതുമകളോതാൻ ആരോ പോരുന്നേ...
അകലെയെവിടെയാണോ...അനഘസൂര്യനാളം ഈറൻ ചുണ്ടിൽ താളം തട്ടി കാലം ചൊല്ലീ മായാജാലം... നെല്ലുകൾ പോലെ കണിവെയിൽ പൂത്തൊരു നേരം പുലരുന്നേ... ഈ മൗനയാത്രയിൽ ഉരുകും നീലവേനലിൽ തിരയും ദൂരതാരകൾ...മിഴികൾ...