SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Eden Thottam Poothulanjatho 2013
Edan thottam poothulanjatho... Thaaraajaalam dikkarinjatho... Raajaakkanmaar kaathuninnatho Pulthozhuthin puthranaayi nee pirannatho... Raakkadampu poothapole nee chirichatho... (edan thottam...) Vaakkinnaakumo vaazhthippaadidaan Shaalom naadhane raaja raajane...(2) Allippoo kanthadangalaal Nokkumpol pookkunnu kunju lillikal Mullappoo pon karangalaal Pulkumpol aliyunnu kunju novukal Murivokke neeyeduthu..muriyaathe enne kaathu Suraloka doothar vaazhthumente snehagaayakan... Vaakkinnaakumo vaazhthippaadidaan Shaalom naadhane raaja raajane...(2) (edan thottam...) Kadukolam naam avaneyorkkukil Kadalolam kaarunyam kaniyumeeshwaran Paadathe paazhnilangalil Ponninum ponnaaya ponnu vilanje... Kurudannu kaazhchayaayi..chekidannu kelviyaayi Kurishinte paathayil nadakkumente rakshakan... Vaakkinnaakumo vaazhthippaadidaan Shaalom naadhane raaja raajane...(2) (edan thottam...) (vaakkinnaakumo...) ഏദൻതോട്ടം പൂത്തുലഞ്ഞതോ... താരാജാലം ദിക്കറിഞ്ഞതോ... രാജാക്കന്മാർ കാത്തുനിന്നതോ പുൽത്തൊഴുത്തിൻ പുത്രനായി നീ പിറന്നതോ... രാക്കടമ്പു പൂത്തപോലെ നീ ചിരിച്ചതോ... (ഏദൻതോട്ടം...) വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ ശാലോം നാഥനെ രാജരാജനെ...(2) അല്ലിപ്പൂ കൺതടങ്ങളാൽ നോക്കുമ്പോൾ പൂക്കുന്നു കുഞ്ഞു ലില്ലികൾ മുല്ലപ്പൂ പൊൻകരങ്ങളാൽ പുൽകുമ്പോൾ അലിയുന്നു കുഞ്ഞുനോവുകൾ മുറിവൊക്കെ നീയെടുത്തു..മുറിയാതെ എന്നെ കാത്തു സുരലോകദൂതർ വാഴ്ത്തുമെന്റെ സ്നേഹഗായകൻ... വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ ശാലോം നാഥനെ രാജരാജനെ...(2) (ഏദൻതോട്ടം...) കടുകോളം നാം അവനെയോർക്കുകിൽ കടലോളം കാരുണ്യം കനിയുമീശ്വരൻ പാടത്തെ പാഴ്നിലങ്ങളിൽ പൊന്നിനുംപൊന്നായ പൊന്നു വിളഞ്ഞേ... കുരുടന്നു കാഴ്ചയായി..ചെകിടന്നു കേൾവിയായി കുരിശിന്റെ പാതയിൽ നടക്കുമെന്റെ രക്ഷകൻ... വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ ശാലോം നാഥനെ രാജരാജനെ...(2) (ഏദൻതോട്ടം...) (വാക്കിന്നാകുമോ...)
Movie/Album name: Visudhan
Artists