Ee iravile...thee choriyumee... Neerum nenchin theeraa novil Praanan thedi pokave... Ee iravile...thee choriyumee...
Ira polee theeraadooram pokaanere Vazhi thedi pokum paadam keneedunnu Mizhi thedum novin muthe ninne kaanaan Ee dooram...jeevan...kaaval thedi Ee kaikal ennil cherum neeyaay Piriyalle nee nimi neram polum Iruloorum maruvil iniyum Kazhiyaanorunaalum Piriyalle nee nimi neram polum Manamillee vevum bhoovil Iniyum orunaal ninne piriyaan... (ee iravile...)
Ini oro paadam polum vegam thedum Sirayoro theeram thedum thirayaay unarum Bhayametho kaanaakkonil nizhalaay marayum Ee neram nenchil praanan thengee... Kai cherum yaanam kannil minnee... Piriyillini naam nimi neram polum Iruloorum maruvil iniyum Iruloorum maruvil iniyum Kazhiyaanorunaalum Piriyillini naam nimi neram polum Manamillee vevum mannin- Madiyil pidayum kadhayaay theeraan... (ee iravile...)
Language: Malayalam
ഈ ഇരവിലേ...തീ ചൊരിയുമീ... നീറും നെഞ്ചിൻ തീരാനോവിൽ പ്രാണൻ തേടി പോകവേ... ഈ ഇരവിലേ...തീ ചൊരിയുമീ...
ഇര പോലീ തീരാദൂരം പോകാനേറെ വഴി തേടി പോകും പാദം കേണീടുന്നു മിഴിതേടും നോവിൻ മുത്തേ നിന്നെ കാണാൻ ഈ ദൂരം...ജീവൻ...കാവൽ തേടി ഈ കൈകൾ എന്നിൽ ചേരും നീയായ് പിരിയല്ലേ നീ നിമി നേരം പോലും ഇരുളൂറും മരുവിൽ ഇനിയും കഴിയാനൊരുനാളും പിരിയല്ലേ നീ നിമി നേരം പോലും മനമില്ലീ വേവും ഭൂവിൽ ഇനിയും ഒരുനാൾ നിന്നെ പിരിയാൻ... (ഈ ഇരവിലേ...)
ഇനി ഓരോ പാദം പോലും വേഗം തേടും സിരയോരോ തീരം തേടും തിരയായ് ഉണരും ഭയമേതോ കാണാക്കോണിൽ നിഴലായ് മറയും ഈ നേരം നെഞ്ചിൽ പ്രാണൻ തേങ്ങീ... കൈ ചേരും യാനം കണ്ണിൽ മിന്നീ... പിരിയില്ലിനി നാം നിമി നേരം പോലും ഇരുളൂറും മരുവിൽ ഇനിയും കഴിയാനൊരുനാളും പിരിയില്ലിനി നാം നിമി നേരം പോലും മനമില്ലീ വേവും മണ്ണിൻ- മടിയിൽ പിടയും കഥയായ് തീരാൻ... (ഈ ഇരവിലേ...)