ഈശോ പറയണവഴിയല്ലാ അടി അടരുകളല്ലാതടിയനുവഴിയില്ലാ കൊല്ലാൻ വരണവരൊടു് വേദം പറയുകിലവരൊട്ടും ചെവിതരികയുമില്ലാ- മെനഞ്ഞെടുത്തൊരു തന്ത്രം കുരിശൊരുക്കുകയാണോ... ഈ നരകത്തീന്നെന്നെ കരകേറ്റീട്ടെന്നും കാത്തോണേ പുണ്യാളാ...
ഒറ്റുവാൻ യൂദായെക്കിട്ടിയാൽ അതിനവനിനി ഒത്തിരിപ്പണമേകേണം തെറ്റുകൾ ചെയ്താലും ഒക്കെയും മറുകരയതു പറ്റുവാനെന്നോർക്കണം ആരെയും കുരിശേറ്റാതെ ആരെയും ബലിയാക്കാതെ ജീവിയ്ക്കാൻ വയ്യെന്നായല്ലോ കഷ്ടം... സത്യം ചൊല്ലുന്നോരെ തളച്ചിടും നിജം നിജം.. നിലനിൽക്കാൻ ചെയ്യും സമരത്തിൽ എന്നെ കാത്തോണേ പുണ്യാളാ...
തൊട്ടതിൽ അറിയാതെ പെട്ടതിൽ പലവഴി പതിനായിരം പ്രതിബന്ധങ്ങൾ ഉള്ളിലെ ഗണിതങ്ങൾ തെറ്റിയാൽ അതുവഴിയടിതെറ്റുമീ നരജന്മങ്ങൾ.. പാപികൾ കല്ലെറിയുമ്പോൾ പാതകം കൊടിനാട്ടുമ്പോൾ വാളേന്തീടാതെ വാഴാൻ വയ്യല്ലോ പാവം ഭാവിച്ചെന്നാൽ തകർന്നവൻ തരിപ്പണം തരിശായ്പ്പോവാതെ കണിശം നീയെന്നെ കാത്തോണേ പുണ്യാളാ...