എന്റെ പെണ്ണേ....നല്ല പെണ്ണേ അന്നു നീയും ചൊല്ലിയില്ലേ... മാവു പൂത്തു് തിരിയിടുമ്പോൾ മാനത്തമ്പിളി കളമിടുമ്പോൾ മലമുകളിലു് മണി കിലുക്കി മഴമണികൾ ചിരിയിടുമ്പോൾ അന്നു നീയും ചൊല്ലിയില്ലേ... ഈ മണ്ണിൽ നീരോടും കാലം നമ്മളൊന്നായ് പൂക്കുമെന്നു്... എന്റെ പെണ്ണേ....നല്ല പെണ്ണേ അന്നു നീയും ചൊല്ലിയില്ലേ...
നീ ചൂണ്ടി പറഞ്ഞതെല്ലാം ഞാൻ തൊട്ടെടുത്തു തന്നില്ലേ പെണ്ണേ... ഞാൻ കണ്ടു മോഹിച്ചതെല്ലാം നിന്റെ സ്വന്തമായില്ലേ പെണ്ണേ... എന്നിട്ടെന്തേ നമ്മൾ കണ്ട പൂക്കളൊന്നും വിരിഞ്ഞില്ല പെണ്ണേ... എന്നിട്ടും നമ്മൾ പാടിയ പാട്ടെല്ലാം പതിരുകളായി പോയില്ലേ പെണ്ണേ... എന്റെ പെണ്ണേ....നല്ല പെണ്ണേ അന്നു നീയും ചൊല്ലിയില്ലേ... മാവു പൂത്തു് തിരിയിടുമ്പോൾ മാനത്തമ്പിളി കളമിടുമ്പോൾ...
മണ്ണിന്റെ പൂത്ത മണത്തിൻ മഴയായ് പെയ്തിറങ്ങിയതും സൂര്യന്റെ മുഖം മറച്ചു നമ്മൾ കാടിന്റെ കുളിരായി പുളഞ്ഞതും... പറന്നുപോയ് നീ....അകന്നുപോയ് നീ... നീ തന്ന വേദനയ്ക്കുള്ളിലെ മധുരം ഒറ്റയ്ക്കിരുന്നു ഞാൻ പെണ്ണേ... പാടുന്നു നിന്നോർമ്മകൾ... എന്റെ പെണ്ണേ....നല്ല പെണ്ണേ... അന്നു നീയും ചൊല്ലിയില്ലേ...