Ennodukoodi

2013
Lyrics
Language: English

Ennodukoode vasikkunna daivame, sathyasoundaryame
Neeyanenikkulla maargavum deepavum ethendathaayulloridavum
Ennodukoode vasikkunna daivame, sathyasoundaryame

Neeyallo raavinte kanpolayilthottu snehaprabhaatham vidarthunnu
Neeyallo soonyaambarangalilethrayo thaaraaganangal varackunnu
Daahikkum nerathu jeevajalam neeye, annavum vaayuvum neeye
Dukhakshadhangalil aswaasamekunna divyakarasparsham neeye
Ennodukoode vasikkunna daivame, sathyasoundaryame

Neeyallo ghoravanaantharathilpolum maadappiraavinepottunnu
Neeyallo vaanil mazhakkaaru koottunnu, nee thanneyallayo peyyunnu
Oro malarilum ninpaadarenukkal minnunnu lokaadhinaadhaa
Oro nilaavilum ninte niswaasangal veesunnu snehaswaroopaa
Language: Malayalam

എന്നോടു കൂടി വസിക്കുന്ന ദൈവമേ
സത്യ സൗന്ദര്യമേ...
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോരിടവും....
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോരിടവും....
എന്നോടു കൂടി വസിക്കുന്ന ദൈവമേ
സത്യ സൗന്ദര്യമേ...

നീയല്ലോ രാവിന്റെ കൺപോളയിൽ തൊട്ടു്
സ്നേഹപ്രഭാതം വിടർത്തുന്നു....
നീയല്ലോ ശൂന്യാംബരങ്ങളിലത്രയും
താരാഗണങ്ങൾ വരയ്ക്കുന്നു....
ദാഹിക്കും നേരത്തു് ജീവജലം നീയേ
അന്നവും വായുവും നീയേ...
ദുഃഖശതങ്ങളിൽ ആശ്വാസമേകുന്ന
ദിവ്യകരസ്പർശം നീയേ....
എന്നോടു കൂടി വസിക്കുന്ന ദൈവമേ
സത്യ സൗന്ദര്യമേ...

നീയല്ലോ ഘോര വനാന്തരത്തിൽപ്പോലും
മാടപ്പിറാവിനെ പോറ്റുന്നു...
നീയല്ലോ വാനിൽ മഴക്കാറു കൂട്ടുന്നു
നീ തന്നെയല്ലയോ പെയ്യുന്നു...
ഓരോ മണലിലും നിൻ പാദരേണുക്കൾ
മിന്നുന്നു ലോകാധിനാഥാ....
ഓരോ നിലാവിലും നിന്റെ നിശ്വാസങ്ങൾ
വീശുന്നു സ്നേഹസ്വരൂപാ....
(എന്നോടു കൂടി....)
Movie/Album name: Immanuel
Artists