Ee solomonum shoshannayum kantumutti pante Maamodeesaa praayam thotte ullarinje thammil
Language: Malayalam
ഈ സോളമനും ശോശന്നയും കണ്ടുമുട്ടി പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മിൽ കണ്ണുകൊണ്ടും ഉള്ളുകൊണ്ടും മിണ്ടാതെ മിണ്ടി പണ്ടേ കണ്ണുകൊണ്ടേ ഉള്ളുകൊണ്ടേ മിണ്ടാതെ മിണ്ടി പണ്ടേ അന്നു മുതൽ ഇന്നു വരെ കാണാതെ കണ്ടു നിന്നെ
തുത്തൂരു രൂ രുത്തൂരു രൂ രുത്തൂരു രൂ... (2)
പാതിരാനേരം പള്ളിയിൽ പോകും വെള്ളിനിലാവിനെ ഇഷ്ടമായി ഉള്ളിൽ മുഴങ്ങും പള്ളി മണിയുടെ ണിം ണിം മഴയിലങ്ങാണ്ട് പോയി മഴവില്ലുകൊണ്ടു മനപ്പേരെഴുതി കായൽ കടത്തിൻ വിളക്ക് പോലെ കാറ്റിൽ കെടാതെ തുളുംബി
ഈ സോളമനും ശോശന്നയും കണ്ടുമുട്ടി പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മിൽ
തുത്തൂരു രൂ രുത്തൂരു രൂ രുത്തൂരു രൂ...
കിനാ കരിമ്പിൻ തോട്ടം തീറായ് വാങ്ങി മിന്നാമിനുങ്ങിൻ പാടം പകരം നൽകി വിളവെല്ലാം ഇരുപേരും വീതിച്ചു അമ്പത് നോമ്പ് കഴിഞ്ഞവാറെ മനസ്സങ്ങു താനെ തുറന്നു വന്നു
ഈ സോളമനും ശോശന്നയും കണ്ടുമുട്ടി പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മിൽ