Ee raathriyil njaan ezhuthunnu Ente ettam vishaadaardra kavitha Ee raathriyil njaan ezhuthunnu Ente ettam vishaadaardra kavitha... Thaarakalum ilam kaattum Thengum nisheedham Ee nisheedham.... Ee raathriyil njaan ezhuthunnu Ente ettam vishaadaardra kavitha...
Iniyilla naam snehichathaam Pazhayoraa vaasantha kaalam Enkilum naam snehichirunnennorormma thannu Enthapaaram... Raappaadi thengum vishaadamente nenchile Agaadha shokamaavaam.... Raappaadi thengum vishaadamente nenchile Agaadha shokamaavaam.... Athil mookamaayathaavaam Ee nisheedham....ee nisheedham....
Vasantham vaakaye pothiyunna pole Njaan avale punaraan kothichu... Cheruthallayo prema bhaavanaa lokam Ananthamee maravithan kaalam Apaara shoka theeram Ee nisheedham....ee nisheedham....
Ee raathriyil njaan ezhuthunnu Ente ettam vishaadaardra kavitha... Thaarakalum ilam kaattum Thengum nisheedham Ee nisheedham.... Ee raathriyil njaan ezhuthunnu Ente ettam vishaadaardra kavitha...
Language: Malayalam
ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത.... താരകളും ഇളം കാറ്റും തേങ്ങും നിശീഥം... ഈ നിശീഥം..... ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത....
അലഞ്ഞു.... ഞാന്‍ അലഞ്ഞു.... അവളെ കരളില്‍ തിരഞ്ഞു അലിഞ്ഞു.....രാവലിഞ്ഞു.... നിലാവും കടലില്‍ മറഞ്ഞു അതിരെഴാമാനത്തിന്‍ ചോട്ടില്‍ അവളെ ഞാന്‍ മുമ്പേ സ്നേഹിച്ചതാവാം അതിനാല്‍ വിധിച്ചതുമാവാം ഈ നിശീഥം.....ഈ നിശീഥം.....
ഇനിയില്ല നാം സ്നേഹിച്ചതാം പഴയൊരാ വാസന്തകാലം എങ്കിലും നാം സ്നേഹിച്ചിരുന്നെന്നോരോര്‍മ്മ തന്നു എന്തപാരം... രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ അഗാധ ശോകമാവാം.... രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ അഗാധ ശോകമാവാം.... അതില്‍ മൂകമായതാവാം ഈ നിശീഥം.....ഈ നിശീഥം.....
വസന്തം വാകയെ പൊതിയുന്ന പോലെ ഞാന്‍ അവളെ പുണരാന്‍ കൊതിച്ചു ചെറുതല്ലയോ പ്രേമ ഭാവനാലോകം അനന്തമീ മറവിതന്‍ കാലം അപാര ശോക തീരം.... ഈ നിശീഥം.....ഈ നിശീഥം.....
ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത.... താരകളും ഇളം കാറ്റും തേങ്ങും നിശീഥം... ഈ നിശീഥം..... ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത....