ഏതോ സായാഹ്ന സ്വപ്നങ്ങളിൽ എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ കൊലുസ്സിൻ മണിയൊലിയുമായി മനസ്സിൻ മധുശാലയിൽ വരുമോ ഒരു പുഴ പോലിന്നു നീ കൊലുസ്സിൻ മണിയൊലിയുമായി മനസ്സിൻ മധുശാലയിൽ വരുമോ ഒരു പുഴ പോലിന്നു നീ
ഓരോ രാവും മൂകം തേടി ദൂരേ ദൂരേ പുലരി തൻ രാഗം പാടാനോർത്തു ഏതോ കാവ്യം കാതിൽ ചൊല്ലി വെറുമൊരു വരി മാത്രം ഒരു നാൾ തരളമിവനിൽ പടരൂ വനലതികയായ് മുറുകെ മതിവരുവോളം സഖീ ഒരു നാൾ തരളമിവനിൽ പടരൂ വനലതികയായ് മുറുകെ മതിവരുവോളം സഖീ
പാതി പാടും ഗാനം പോലെ ദൂരേ ദൂരേ മറയരുതേ നീ താനേ വീഴും വേനൽപ്പൂവായ് താഴെ താഴെ ഇതളടിയരുതേ നീ കരയും കടലലയുമായ് തുടരും പ്രണയമിവിടെ പകരാം ഇരുവരിലെന്നും പ്രിയേ കരയും കടലലയുമായ് തുടരും പ്രണയമിവിടെ പകരാം ഇരുവരിലെന്നും പ്രിയേ (ഏതോ സായാഹ്ന..)