Ekaakiyaayaval

2013
Lyrics
Language: English

Ekaakiyaayaval jeevitha naukayil
Dukhaardrayaayi moolunnu ee gaanam
Ekaakiyaayaval jeevitha naukayil
Dukhaardrayaayi moolunnu ee gaanam
Paazh shruthi meettum pazhayoru thamburuvin
Thanthriyil aval meetti aardramaam gaanam
Aarum kaanaathe aarum kelkkaathe
Aval meetti ee aardramaam gaanam
Aval mooli ee dukha gaanam....

Aa....aa.....aa...aa....

Pinnidum vazhithaarakalil
Minnunna poymukhangal
Niramaarnna kanavukalellaam
Neerunna ormmakalaay
Ninayaathe vidhiyin nizhalil
Marayunna bandhangal
Oru shoka nadiyil uruki
Theerunna swapnangal
Engo...doore theliyum vin thaarakame...
Ninne punarum naru vellinilaavaay njaan
En jeevane...nin snehapputhu mazhayaay
Ekaanthamaay...en janmam poovaniyum
Pidayum manassin thanalaay
Arikil nirayum saameepyam...

Ekaakiyaayaval jeevitha naukayil
Dukhaardrayaayi moolunnu ee gaanam
Ekaakiyaayaval jeevitha naukayil
Dukhaardrayaayi moolunnu ee gaanam..
Language: Malayalam

എകാകിയായവൾ ജീവിത നൗകയില്‍
ദുഖാര്‍ദ്രയായി മൂളുന്നു ഈ ഗാനം...
എകാകിയായവൾ ജീവിത നൗകയില്‍
ദുഃഖാര്‍ദ്രയായി മൂളുന്നു ഈ ഗാനം...
പാഴ്ശ്രുതി മീട്ടും പഴയൊരു തംബുരുവിന്‍
തന്ത്രിയില്‍ അവള്‍ മീട്ടി ആര്‍ദ്രമാം ഗാനം
ആരും കാണാതെ ആരും കേള്‍ക്കാതെ...
അവള്‍ മീട്ടി ഈ ആര്‍ദ്രമാം ഗാനം
അവള്‍ മൂളി ഈ ദുഃഖഗാനം....

ആ....ആ.....ആ...ആ....
ആ....ആ....ആ...ആ.....

പിന്നിടും വഴിത്താരകളില്‍
മിന്നുന്ന പൊയ്മുഖങ്ങള്‍
നിറമാര്‍ന്ന കനവുകളെല്ലാം
നീറുന്ന ഓര്‍മ്മകളായ്‌
നിനയാതെ വിധിയിന്‍ നിഴലില്‍
മറയുന്ന ബന്ധങ്ങള്‍
ഒരു ശോകനദിയില്‍ ഉരുകി
തീരുന്ന സ്വപ്നങ്ങള്‍...
എങ്ങോ...ദൂരേ തെളിയും വിൺതാരകമേ...
നിന്നെ പുണരും നറുവെള്ളിനിലാവായ് ഞാന്‍..
എന്‍ ജീവനേ...നിന്‍ സ്നേഹപ്പുതുമഴയായ്
എകാന്തമായ്...എന്‍ ജന്മം പൂവണിയും
പിടയും മനസ്സിന്‍ തണലായ്‌
അരികില്‍ നിറയും സാമീപ്യം...

എകാകിയായവൾ ജീവിത നൗകയില്‍
ദുഖാര്‍ദ്രയായി മൂളുന്നു ഈ ഗാനം...
എകാകിയായവൾ ജീവിത നൗകയില്‍
ദുഖാര്‍ദ്രയായി മൂളുന്നു ഈ ഗാനം...
Movie/Album name: Candle
Artists