Ekaaki Nee

2013
Lyrics
Language: English

Ekaaki nee inno novunna mannil
Ulayonnoothi cherunnu venal...nin
Urukiya nenchin ullil...
Ninamengum...mashi pole
Karayaakum...ranabhoovil...
Ee vidhiyude bhaandavum choodi
Ee vyadhayude bhaaravum peri...
(oh...ekaaki nee...)

Kaliyude kaikal..nakhamunayaale..
Ninnullin ithalil...kadha kori veruthe...
Azhalukaloro nizhalukalaay nin
Kanneerin vazhiyil...thirayaadi niraye...
Irulala mangum pularikalille....
Kanivukalekum...kanavukalille...
Vidhiyude bhaavana theeraan...
Ee vyadhayude bhaavana maayaan...
(oh...ekaaki nee inno...)

Pularoli moodum kanivayalaake
Poo choodi niraye...pakayil nee uraye...
Thala vara pollum pakalukalellaam
Pokille akale...thalaralle thalire...
Mizhiyina peyyum mazha marayille
Mozhiyude sneham swaramaniyille...
Vidhiyude thaandavam theeraan...
Ee vyadhayude rodanam maayaan...
(oh...ekaaki nee inno...)
Language: Malayalam

ഏകാകി നീ ഇന്നോ നോവുന്ന മണ്ണിൽ
ഉലയൊന്നൂതിച്ചേരുന്നു വേനൽ...നിൻ..
ഉരുകിയ നെഞ്ചിൻ ഉള്ളിൽ...
നിണമെങ്ങും...മഷി പോലെ
കരയാകും...രണഭൂവിൽ...
ഈ വിധിയുടെ ഭാണ്ഡവും ചൂടി
ഈ വ്യഥയുടെ ഭാരവും പേറി...
(ഓ...ഏകാകി നീ ഇന്നോ...)

കലിയുടെ കൈകൾ...നഖമുനയാലേ..
നിന്നുള്ളിൻ ഇതളിൽ...കഥ കോറി വെറുതെ...
അഴലുകളോരോ നിഴലുകളായ് നിൻ
കണ്ണീരിൻ വഴിയിൽ...തിറയാടി നിറയെ...
ഇരുളല മങ്ങും പുലരികളില്ലേ....
കനിവുകളേകും...കനവുകളില്ലേ...
വിധിയുടെ ഭാവന തീരാൻ...
ഈ വ്യഥയുടെ ഭാവന മായാൻ...
(ഓ...ഏകാകി നീ ഇന്നോ...)

പുലരൊളി മൂടും കണിവയലാകെ
പൂ ചൂടി നിറയേ...പകയിൽ നീ ഉറയേ...
തലവര പൊള്ളും പകലുകളെല്ലാം
പോകില്ലേ അകലേ...തളരല്ലേ തളിരേ...
മിഴിയിണ പെയ്യും മഴ മറയില്ലേ
മൊഴിയുടെ സ്നേഹം സ്വരമണിയില്ലേ...
വിധിയുടെ താണ്ഡവം തീരാൻ...
ഈ വ്യഥയുടെ രോദനം മായാൻ...
(ഓ...ഏകാകി നീ ഇന്നോ...)
Movie/Album name: Ithu Paathiraamanal
Artists