ഈ പകലറിയാതെ വിടരുന്ന നിന്റെ നീല മിഴിയറിയാതെ (2) നിന്‍ മനമറിയാതെ ഇന്നറിയാതെ ഈ മഴയറിയാതെ ഇന്നറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായി ഇന്നറിയാതെ ഇന്നറിയാതെ
താരങ്ങള്‍ പോല്‍ മിന്നും മോഹങ്ങള്‍ മായാത്ത വർണ്ണങ്ങളാല്‍ നെയ്തും പുതുവഴി തേടിയ കാറ്റായലഞ്ഞു പാടും പുതുമൊഴി നാമെന്നും പൂമലരറിയാതെ ഇന്നറിയാതെ ഈ കനവിലലിഞ്ഞതുമറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായി ഇന്നറിയാതെ ഇന്നറിയാതെ
പായുന്ന തേരായി മാറുന്നു കാണാത്ത തീരങ്ങള്‍ തേടുന്നു ഒരു ലഹരിയിലിന്നെങ്ങോ പടർന്നു പാറി പറന്നു വിണ്ണാകെ ഈ മഴയറിയാതെ ഇന്നറിയാതെ നിന്‍ മനമറിയാതെ ഇന്നറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായി ഇന്നറിയാതെ ഇന്നറിയാതെ
ഈ പകലറിയാതെ വിടരുന്ന നിന്റെ നീല മിഴിയറിയാതെ (2) ഇന്നറിയാതെ ഇന്നറിയാതെ ഇന്നറിയാതെ ഇന്നറിയാതെ