En Priyane

2012
Lyrics
Language: English

En priyane......(3)

En priyane nin adharam ennil chumbanam choriyuu
Pakaruu nee nin pranayam naruveenjilum madhuram
Surabhilam nin abhisheka thailam
Sugandham chorinjidum nin naamam
Haritha shayaavaniyil ninne kaathirippuu
Pranaya lolayaayi...
En priyane....(3)

Munthiri thottangalil kaavalaay ninnu...swantham
Munthirithottam ninakkaay kaathu sookshichille njaan
(munthiri thottangalil....)
Yerushalem thozhimaare kedaara koodaaram pol
Azhakullaval njaan innee thaazhvarayil raagalolam
En priyane nin adharam ennil chumbanam choriyuu...

En praanapriyane nee innevideykku pookunnuvo
Nin paada mudrakal thedi virahaardra alayunnuvo
(en praanapriyane....)
Parayuu nin aattinkoottam ethu thaazhvara meyunnu
Ethennum ariyaathe njaan thirayunnu paravashayaayi...
(en priyane nin adharam....)
Language: Malayalam

എന്‍ പ്രിയനേ (3)

എന്‍ പ്രിയനേ നിന്നധരം എന്നില്‍ ചുംബനം ചൊരിയൂ
പകരൂ ന‌ീ നിന്‍ പ്രണയം നറുവീഞ്ഞിലും മധുരം
സുരഭിലം നിന്‍ അഭിഷേക തൈലം
സുഗന്ധം ചൊരിഞ്ഞിടും നിന്‍ നാമം
ഹരിതശയ്യാവനിയില്‍ നിന്നെ ‌കാത്തിരിപ്പൂ
പ്രണയലോലയായി
എന്‍ പ്രിയനേ (3)

മുന്തിരിത്തോട്ടങ്ങളില്‍ കാവലായു് നിന്നു - സ്വന്തം
മുന്തിരിത്തോട്ടം നിനക്കായു് കാത്തുസൂക്ഷിച്ചില്ലേ ഞാന്‍
(മുന്തിരിത്തോട്ടങ്ങളില്‍ )
യെറുശലേം തോഴിമാരേ കേദാരകൂടാരം പോല്‍
അഴകുള്ളവള്‍ ഞാന്‍ ഇന്നേ താഴു്വരയില്‍ രാഗലോലം
എന്‍ പ്രിയനേ നിന്നധരം എന്നെ ചുംബനം ചൊരിയൂ

എന്‍ പ്രാണപ്രിയനേ നീയിന്നെവിടേയ്ക്കു് പോകുന്നുവോ
നിന്‍ പാദമുദ്രകള്‍ തേടി വിരഹാര്‍ദ്രയലയുന്നുവോ
(എന്‍ പ്രാണപ്രിയനേ )
പറയൂ നിന്നാട്ടിന്‍ കൂട്ടം ഏതു് താഴു്വര മേയുന്നു
ഏതെന്നുമറിയാതെ ഞാന്‍ തിരയുന്നു പരവശയായി
(എന്‍ പ്രിയനേ നിന്നധരം )
Movie/Album name: Song of Solomon
Artists