എന്നുണ്ണിക്കണ്ണാ...വാ...വാ... തെയ്യാരം പാടി നീ...വാ.... എന്നോമല്‍പ്പൈതലേ നീ...വാ.... രാരീരം പാടും പാട്ടില്‍ നിന്നോമല്‍ക്കൊഞ്ചല്‍ കേള്‍ക്കാം മഞ്ചാടി മുത്തും വാരി വാ... അഴകുള്ളചിരിയും കുടുകുടെ നടയും മനമുള്ളില്‍ നിറയെ കുസൃതിക്കളിയും കരിവളക്കൈയില്‍ ഒരു പിടി മണ്ണും ചുരുള്‍മുടി നിറയെ നറുമുല്ലപ്പൂവും ആലോലം പാടി നീയും വായോ.... അരികില്‍ വായോ.... (എന്നുണ്ണിക്കണ്ണാ......)
കാലിടറാതെ ഓടിക്കളിക്കാന്‍ എന്നോമലുണ്ണീ നീ പോരൂ... തൂവെണ്ണിലാവില്‍ ഊഞ്ഞാലിലാടാന്‍ താമരപ്പൂവേ നീ പോരൂ... കാൽത്തളയേകും ശിഞ്ജിരനാദം മേളസ്പന്ദനം പോലെ ആരോമലേ നിന്‍ ഭാവവൈഭവം പൂനിലാ പൂത്തതുപോലെ... കാലൊച്ചകേള്‍ക്കാന്‍ കാത്തിരിപ്പൂ പൊന്നുണ്ണിക്കണ്ണാ വാ വാ നീ..... (എന്നുണ്ണിക്കണ്ണാ......)
താമരപ്പൂവണിക്കൈയുകൾ നീട്ടി താരിളം പൂവേ നീ പോരൂ... മാമരച്ചോട്ടില്‍ പാറിപ്പറക്കാന്‍ കാലില്‍ കൊലുസ്സിട്ടു നീ പോരൂ... ഓമനത്തിങ്കള്‍ പൂത്തതു പോലെ വാരിളം കുഞ്ഞേ...പോരൂ... മാമകനന്ദനാ നിന്റെ പാദം നീലാരവിന്ദങ്ങള്‍ പോലെ... കാലൊച്ച കേള്‍ക്കാന്‍ കാത്തിരിപ്പൂ എന്നോമൽക്കണ്ണാ വാ വാ നീ..... (എന്നുണ്ണിക്കണ്ണാ......)