എന്നുണ്ണിക്കണ്ണാ വാ വാ തെയ്യാരം പാടി നീ വാ എന്നോമല്‍ പൈതലേ നീ വാ രാരീരം പാടും പാട്ടില്‍ നിന്നോമല്‍ കൊഞ്ചല് കേള്‍ക്കാം മഞ്ചാടിമുത്തും വാരി വാ അഴകുള്ള ചിരിയും കുടുകുടെ നടയും മനമുള്ളില്‍ നിറയേ കുസൃതിക്കളിയും കരിവളക്കയ്യില് ഒരു പിടി മണ്ണും ചുരുള്‍മുടി നിറയെ നറുമുല്ലപ്പൂവും ആലോലം പാടി നീയും വായോ അരികില്‍ വായോ (എന്നുണ്ണിക്കണ്ണാ )
കാലിടറാതെ ഓടിക്കളിക്കാന്‍ എന്നോമലുണ്ണീ നീ പോരൂ തുവെണ്ണിലാവില് ഊഞ്ഞാലിലാടാന്‍ താമരപ്പൂവേ നീ പോരൂ കാല്ത്തളയേകും ശിഞ്ജിരനാദം മേളസ്പന്ദനം പോലെ ആരോമലേ നിന് ഭാവവൈഭവം പൂനിലാ പൂത്തതു പോലെ കാലൊച്ച കേള്‍ക്കാന്‍ കാത്തിരിപ്പൂ പൊന്നുണ്ണിക്കണ്ണാ വാ വാ നീ (എന്നുണ്ണിക്കണ്ണാ )
താമരപ്പൂവണിക്കൈയുകള് നീട്ടി താരിളംപൂവേ നീ പോരൂ മാമരച്ചോട്ടില്‍ പാറിപ്പറക്കാന്‍ കാലില്‍ കൊലുസിട്ടു നീ പോരൂ ഓമനത്തിങ്കള്‍ പൂത്തതു പോലെ വാരിളംകുഞ്ഞേ പോരൂ മാമകനന്ദന നിന്റെ പാദം നീലാരവിന്ദങ്ങള്‍ പോലെ കാലൊച്ച കേള്‍ക്കാന്‍ കാത്തിരിപ്പൂ എന്നോമല്ക്കണ്ണാ വാ വാ നീ (എന്നുണ്ണിക്കണ്ണാ )