ഇനി ഈ യാത്രയില്‍ വഴിയമ്പലങ്ങളില്‍ തുണയായ് നീ ചേരുമോ... സഹയാത്രികരായ് മോഹപഥങ്ങളില്‍ പതിയെ കൈ കോര്‍ത്തിടാം ഒരു യുഗ്മഗാനം പിറക്കുന്ന പോലെ ശ്രുതി ചേര്‍ന്നീടണമെന്നും.... ഈ ജീവിതം പുതുകവിതയായ് മാറ്റാം അറിഞ്ഞതില്ലെന്നാലും തളിരിന്‍ തേരേറി വസന്തം വരുകില്ലയോ.... മുകിലിന്‍ മുഖപടം മായ്കെ തെളിയും താരകമേ.... കാർമുകിലിന്‍ മുഖപടം മായ്കെ തെളിയും താരകമേ........
ഈ വഴിയില്‍ വിടരും വസന്തം അറിഞ്ഞോ നീ....
ഇനി വരും രാത്രിയില്‍ ഒരുമിച്ചൊരേസ്വപ്നം ഇനി നാം കണ്ടെങ്കിലോ... പറയാന്‍ നോവുകള്‍ അറിഞ്ഞുവന്നെന്നെ പതിയെ തലോടിയെങ്കില്‍... കരിനീലക്കൺകൾ നിറയുന്ന നേരം നറു തൂവാലയാകാം ഈ ജീവിതം പുതു കവിതയായ് മാറ്റാം അറിഞ്ഞതില്ലെന്നാലും തളിരിന്‍ തേരേറി വസന്തം വരുകില്ലയോ.... മുകിലിന്‍ മുഖപടം മായ്കെ തെളിയും താരകമേ.... കാർമുകിലിന്‍ മുഖപടം മായ്കെ തെളിയും താരകമേ........