Ee Chillayil Ninnu

2012
Lyrics
Language: English

Ee chillayil ninnu bhoomithan kaumaara-
Kaalathilekku parakkaam...(ee chillayil...)
Vaakkukalokke pirakkunnathin munpu
Pookkum nilaavil kalikkaam...
Ee chillayil ninnu bhoomithan kaumaara-
Kaalathilekku parakkaam...

Saura mayookhangal maathramuduthu naam
Eeran mazhakkaadinullil...
Vallikalaay pinanju nilkkaam
Namukkonnichorippoo vidarthaam...
Pon veyil ilakalilennapole
Ennil ninne thiranju padarnnu cheraam...

Aadima vanya sugandham kalarnnoru
Praatha suthaarya jalathil...
Aazhangalil vechu kaikal korkkaam
Jalapaatham puthachonnu nilkkaam....
Alakalil vennilaavennapole ninnil
Enne pakarnnu niranjozhukaam
Language: Malayalam

ഈ ചില്ലയില്‍ നിന്നു ഭൂമിതന്‍ കൗമാര
കാലത്തിലേയ്ക്കു് പറക്കാം (2)
വാക്കുകളൊക്കെ പിറക്കുന്നതിന്‍ മുന്‍പു്
പൂക്കും നിലാവില്‍ കളിക്കാം
(ഈ ചില്ലയില്‍ )

സൗരമയൂഖങ്ങള്‍ മാത്രമുടുത്തു നാം
ഈറന്‍ മഴക്കാടിനുള്ളില്‍
വള്ളികളായി പിണഞ്ഞു നില്‍ക്കാം
നമുക്കൊന്നിച്ചൊരെപ്പൂവിടര്‍ത്താം
പൊന്‍വെയിലിലകളിലെന്ന പോലെ എന്നില്‍
നിന്നെ തിരഞ്ഞു പടര്‍ന്നു ചേരാം
(ഈ ചില്ലയില്‍ )

ആദിമവന്യസുഗന്ധം കലര്‍ന്നൊരു
പ്രാതസുതാര്യജലത്തില്‍
ആഴങ്ങളില്‍ വച്ചു് കൈകള്‍ കോര്‍ക്കാം
ജലപാതം പുതച്ചൊന്നു നില്‍ക്കാം
അലകളില്‍ വെണ്ണിലാവെന്ന പോലെ നിന്നില്‍
എന്നെ പകര്‍ന്നു നിറഞ്ഞൊഴുകാം
Movie/Album name: Spirit
Artists