Ezhuthidunnu Vaniyil

2012
Lyrics
Language: English

Ezhuthidunnu vaniyil
Mriduvilaasamilakal...
Marayumangane theliyumingane
Aviraama jeevagathiyaay...
Vananilaavin oli pol.....
(ezhuthidunnu vaniyil....)

Kaaladippadu maayukilum
Thudarum aathmaayanam
Aadi madhyaanthamormmakalaal
Nibidamaam kaananam...
Janimrithi maravikal
Nizhalukalidum nadavazhikalil
Janimrithi maravikal
Nizhalukalidum nadavazhikalil
Ezhuthidunnu vaniyil
Mriduvilaasamilakal.....

Poomazhathulli veenidarum
Aruviyaay maaridum....
Meghamaargam athilekkuyarum
Anghamaam bandhanam
Rathi virathi viriyum
Dinasariyude porulizhayum
Rathi virathi viriyum
Dinasariyude porulizhayum
Ezhuthidunnu vaniyil
Mriduvilaasamilakal
Marayumangane theliyumingane
Aviraama jeevagathiyaay...
Vananilaavin oli pol.....
Language: Malayalam

എഴുതിടുന്നു വനിയില്‍
മൃദുവിലാസമിലകള്‍
മറയുമങ്ങനെ തെളിയുമിങ്ങനെ
അവിരാമ ജീവഗതിയായ്...
വനനിലാവിന്‍ ഒളി പോല്‍.....
(എഴുതിടുന്നു വനിയില്‍....)

കാലടിപ്പാടു മായുകിലും
തുടരും ആത്മായനം....
ആദിമദ്ധ്യാന്തമോർ‌മ്മകളാല്‍
നിബിഡമാം കാനനം...
ജനിമൃതി മറവികള്‍
നിഴലുകളിടും നടവഴികൾ
ജനിമൃതി മറവികള്‍
നിഴലുകളിടും നടവഴികൾ
എഴുതിടുന്നു വനിയില്‍
മൃദുവിലാസമിലകള്‍.....

പൂമഴത്തുള്ളി വീണിടറും
അരുവിയായ് മാറിടും....
മേഘമാര്‍ഗ്ഗം അതിലേക്കുയരും
അനഘമാം ബന്ധനം
രതി വിരതി വിരിയും
ദിനസരിയുടെ പൊരുളിഴയും
രതി വിരതി വിരിയും
ദിനസരിയുടെ പൊരുളിഴയും
എഴുതിടുന്നു വനിയില്‍
മൃദുവിലാസമിലകള്‍.....
മറയുമങ്ങനെ തെളിയുമിങ്ങനെ
അവിരാമ ജീവഗതിയായ്...
വനനിലാവിന്‍ ഒളി പോല്‍.....
Movie/Album name: Ithra Maathram
Artists