ഇളം കരിക്കിന്‍ കണ്ണു കുത്തി തെറിച്ചു പായുന്ന മധുരം മധുരം.... കുളമീന്‍ വന്നു കാലില്‍ത്തൊട്ടൊന്നിക്കിളിയാക്കണ കുളിരു് കുളിരു്... കിളുന്തുപോലെ മനസ്സിലേക്കാദ്യം കയറണ പെണ്ണു് പെണ്ണു്.... ആരും കാണാതവള്‍ക്കു നല്‍കണ കുറുമ്പുചേര്‍ത്ത മുത്തം മുത്തം..... മീശമുളക്കാത്ത ചെറുക്കനന്നു് തിരിച്ചു തന്നൊരു മുത്തം ആഹാ..... ഞാനൊന്നും കണ്ടില്ലേ എന്നു ചിരിക്കണോരമ്പിളി മാമന്‍ അമ്പിളി മാമന്‍... എനിക്കുവേണം... ഉറിയില്‍ തൂങ്ങും ഉറതൈരിന്റെ പുളിപ്പു്... എനിക്കുവേണം... കട്ടു തിന്നാന്‍ ആദ്യം കിട്ടിയ കുട്ടിപ്പിലാവിലെ തേൻവരിക്ക എനിക്കുവേണം... കണ്ടെഴുതാനവൾ കൈയില്‍ കുറിക്കുന്ന കിട്ടാക്കണക്കു് എനിക്കുവേണം... മനസ്സുകൊണ്ടു പകരം നല്‍കാന്‍ നന്മക്കുറിമാനം ഓ.....ഓ.... എനിക്കുവേണം... എത്ര പറഞ്ഞാലും എത്ര കുറിച്ചാലും തീരാമോഹങ്ങള്‍.... മോഹങ്ങള്‍.... ഓ.....ഓ....ഓ.....ഓ....
Movie/Album name: Mazhavillinattam vare
Movie Summary: Mazhavillinattam Vare is a 2012 Malayalam film centered on a young man's journey of self-discovery and artistic passion, exploring themes of love and ambition against a rural backdrop.
Song Credits: Female version of "Enikku Venam" from the 2012 Malayalam film Mazhavillinattam Vare.