Ellaam Ellaam Naadam

2011
Lyrics
Language: English

Ellaam ellaam naadam neeyallo...
Nee enne vittu poyathinnenthe...
Nenchinnullil vingum neramitho..
En swapnakkoottil theeraa vedanayo
Ariyaathinnu njaanum snehichupoyi
Ponnin kinaakkal thakarunna neram
Swapnakkoottil chekkerunnille...
En kannilninnum akalum nakshathram
Parayaanonnum vaakkukalillaathaay
Nee piriyum vedana maarillorunaalum...

Thakarumi manassil oru chithayeriyunnu
Njaan mohichathellaam verum paazhvaakkukalaay
Muthumani pole njaan korthedutha sneham
Ravil enne thanichaakki nee engakannu poyi
Aval kai pidichidaan mohamitho
Kallam chollumo nin nayanam
Kaathu ninnidaan vaakku tharuu
Manamonnaakaan mohamudichu
Kaanaa theeram thedi poyeedaam..
Ee mannil ninnum doore poyeedaam..
Neerum vedana aarariyunnuvo...
Ee raavil ennude mohamalinjille....
(ellaam ellaam...)

Mookamaakum raavil swapnamunarnneedum
En nenchamurukunnu manassengo alayunnu
Pranayamithellaam...oru swarnnavarnna theril
Njaan alayukayallo nin snehavum thedi
Alayaazhipolinnu en hridayam
Karayaanirikkunna raakkiliyo
Kaathirippinte vedanayum
Manam thaangaathe..thaangaathe..
Vaathilchaare kaathirunnu njaan...
Nee enne vittu doore akannu..
Snehappuzhayil mungee njaan mookam
Aa theerathinnu nee varillayo...
(ellaam ellaam...)
Language: Malayalam

എല്ലാം എല്ലാം നാദം നീയല്ലോ...
നീ എന്നെ വിട്ടു് പോയതിന്നെന്തേ...
നെഞ്ചിന്നുള്ളിൽ വിങ്ങും നേരമിതോ..
എൻ സ്വപ്നക്കൂട്ടിൽ തീരാവേദനയോ
അറിയാതിന്നു ഞാനും സ്നേഹിച്ചുപോയി
പൊന്നിൻ കിനാക്കൾ തകരുന്ന നേരം
സ്വപ്നക്കൂട്ടിൽ ചേക്കേറുന്നില്ലേ...
എൻ കണ്ണിൽനിന്നും അകലും നക്ഷത്രം
പറയാനൊന്നും വാക്കുകളില്ലാതായ്
നീ പിരിയും വേദന മാറില്ലൊരുനാളും...

തകരുമി മനസ്സിൽ ഒരു ചിതയെരിയുന്നു
ഞാൻ മോഹിച്ചതെല്ലാം വെറും പാഴ്‌വാക്കുകളായ്
മുത്തുമണിപോലെ ഞാൻ കോർത്തെടുത്ത സ്നേഹം
രാവിൽ എന്നെ തനിച്ചാക്കി നീ എങ്ങകന്നു പോയി
അവൾ കൈ പിടിച്ചിടാൻ മോഹമിതോ
കള്ളം ചൊല്ലുമോ നിൻ നയനം
കാത്തുനിന്നിടാൻ വാക്കു തരൂ
മനമൊന്നാകാൻ മോഹമുദിച്ചു
കാണാത്തീരം തേടി പോയീടാം..
ഈ മണ്ണിൽനിന്നും ദൂരെ പോയീടാം..
നീറും വേദന ആരറിയുന്നുവോ...
ഈ രാവിൽ എന്നുടെ മോഹമലിഞ്ഞില്ലേ....
(എല്ലാം എല്ലാം...)

മൂകമാകും രാവിൽ സ്വപ്നമുണർന്നീടും
എൻ നെഞ്ചമുരുകുന്നു മനസ്സെങ്ങോ അലയുന്നു
പ്രണയമിതെല്ലാം...ഒരു സ്വർ‌ണ്ണവർണ്ണത്തേരിൽ
ഞാൻ അലയുകയല്ലോ നിൻ സ്നേഹവും തേടി
അലയാഴിപോലിന്നു് എൻ ഹൃദയം
കരയാനിരിക്കുന്ന രാക്കിളിയോ
കാത്തിരിപ്പിന്റെ വേദനയും
മനം താങ്ങാതെ...താങ്ങാതെ..
വാതിൽച്ചാരേ കാത്തിരുന്നു ഞാൻ...
നീ എന്നെ വിട്ടു ദൂരെ അകന്നു..
സ്നേഹപ്പുഴയിൽ മുങ്ങീ ഞാൻ മൂകം
ആ തീരത്തിന്നു് നീ വരില്ലയോ...
(എല്ലാം എല്ലാം...)
Movie/Album name: Ezhaam Arivu
Artists