എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നു ചോദിക്കല്ലേ എന്റേട്ടനെ കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ എന്നോടൊന്നും ചോദിക്കല്ലേ ആരോടൊന്നും ചോദിക്കല്ലേ വളരും തോറും വളരണ് വളരണ് എന്റെ ഏട്ടൻ എന്നേട്ടൻ പൊന്നേട്ടൻ എന്റെ കണ്ണായ കണ്ണ് ഏട്ടൻ കുഞ്ഞേട്ടൻ എന്റെ പുന്നാര ഏട്ടൻ എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടു കൊതി തീരാ ഏട്ടൻ പൊന്നേട്ടൻ (എന്താണെന്നു...)
ഏട്ടനൊന്നു ചിരിക്കുമ്പോൾ പുതുമഴ പൊഴിയുന്ന പുലർകാലമായ് ഞാൻ അലിഞ്ഞു പോകും ഓ ഏട്ടനൊന്നു കരഞ്ഞാലോ മിഴി രണ്ടും നിറഞ്ഞാലോ അറിയാതെ നെഞ്ചം തുടിച്ചു പോകും കുളിച്ചു വരുമ്പോൾ ഈറൻ മേഘം തൊഴുതുണരുമ്പോൾ പൂർണ്ണേന്ദു ബിംബം ഏട്ടനില്ലയെങ്കിൽ ഞാനില്ല ഞാനില്ല ഇന്നെന്റെ ജന്മമില്ല ഓ.. (എന്താണെന്നു...)
പെണ്ണിനും ചെറുക്കനും ജാതകം ചേരേണം പൂത്താലി മഞ്ഞൾ ചരട് കോർക്കണം ഓ വീടുകളറിയേണം വീടരെ വിളിക്കണം വീടായ വീടാകെ വിരുന്നൊരുങ്ങണം കണ്മഷി വേണം കണ്ണെഴുതേണം കൈകളിലെല്ലാം പൊൻവള വേണം കണ്ണാടി പോലും കണ്ടു കൊതിക്കുന്ന ആൺ രൂപം എന്റെയേട്ടൻ ഓ.. (എന്താണെന്നു...)