തിരുവില്വാമല മേലേ കരിനീലപ്പുക തൂകീ പിടികിട്ടാക്കൂട്ടം കൂത്താടണ ശകടത്തകിടല്ലേ ചെറുകാലം താണ്ടുമ്പോള്‍ മുറിബീഡിപ്പുകയൂതി ചിരിതൂകിച്ചുമ്മാ കൂരായണ പാടും തറമല്ലേ കുന്നോളം സ്നേഹം വാരിത്തന്നാലും വേണ്ടെന്നെല്ലാമോതി താളം തുള്ളാതെ കില്ലാടിക്കുഞ്ഞാടേ.... മുട്ടോളം ചാടിക്കേറി ആകാശം തൊട്ടെന്നോതിക്കൊണ്ടു് കേമം ചൊല്ലാതെ കുറുവാലിപ്പൂമീനേ... എല്ലാരുമൊന്നായാല് ഉല്ലാസക്കാലം... കാണാത്ത പൂരങ്ങള്‍ കാണാനായ് വേഗം കുതിച്ചു പോ ചെല്ലച്ചങ്ങാതീ.... (ഡായ്...ഈ ചക്കടവണ്ടി...)
ഒഴിയാനക്കുളമേറി പടുകൂറ്റന്‍ വളവേറി അടി തെറ്റാതേറെപ്പാഞ്ഞോടിയ ചീറ്റപ്പുലിയല്ലേ എരി വേനല്‍ വഴി നീളെ ചെറു തൂവല്ക്കുളിരോടെ കുഴലൂതും നേരം പാടാനൊരു കുഞ്ഞാറ്റക്കിളിയുണ്ടോ ഓ മാനത്തെ വേഗം പോലെ താഴത്തൂടോടിച്ചാടിച്ചാടി കാണാമിന്നൊന്നായ് കണികാണാക്കോലങ്ങള് നേരം പോയ് നേരെനമ്മള് വേഗം പോയ് ഏറെ ദൂരം താണ്ടി മെലേ ചെല്ലുമ്പോള്‍ കുടി വേലത്താളങ്ങള് ... ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ കാണാത്ത പൂരങ്ങള്‍ കാണാനായ് വേഗം കുതിച്ചു പോ ചെല്ലച്ചങ്ങാതീ.... (ഡായ്...ഈ ചക്കടവണ്ടി...)