Ee Puzhayum Sandhyakalum(Unplugged)

2011
Lyrics
Language: English

...

Ee puzhayum sandhyakalum neelamizhiyithalukalum
Ormmakalil peelineerthi odiyethumbol
Pranayini nin smrithikal...
Ee puzhayum sandhyakalum neelamizhiyithalukalum

Pranayiniyude chundukal chumbanam kothikkave
Chandralekha mukilinodenthu cholliyariyumo

Pranayiniyude chundukal chumbanam kothikkave
Chandralekha mukilinodenthu cholliyariyumo

Poonilaavin maniyara
Sakhikalaayi thaaravrindamaakave pakarnnu thanna
Layalahari marakkumo...
Aa layalahari marakkumo

Pulariyil nin mukham thuduthuduthathenthino
Ee puzhayum sandhyakalum..

Ethrayethra raavukal muthanikkinaavukal
Poothulanja naalukal mangi maanju pokumo

Ethrayethra raavukal muthanikkinaavukal
Poothulanja naalukal mangi maanju pokumo

Premagaana seemayil kilikalaay mohamenna
Chirakil naam parannuyarnna
Kaalavum kozhinjuvo
Aa swapnavum polinjuvo...
Kannuneerppoovumaay ivide njaan maathramaay

Ee puzhayum sandhyakalum neelamizhiyithalukalum
Ormmakalil peeli neerthi odiyethumbol
Pranayini nin smrithikal
Ee puzhayum sandhyakalum neelamizhiyithalukalum
Language: Malayalam

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ

പ്രണയിനി നിൻ സ്മൃതികൾ
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ

പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ

പൂനിലാവിൻ മണിയറ
സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ...
ആ ലയലഹരി മറക്കുമോ....
പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ
ഈ പുഴയും സന്ധ്യകളും...

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ...

പ്രേമഗഗന സീമയിൽ
കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ...
ആ സ്വപ്നവും പൊലിഞ്ഞുവോ...
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ...

പ്രണയിനി നിൻ സ്മൃതികൾ
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും....
...
Movie/Album name: Indian Rupee
Artists