ഏതോ രാവില്‍ മഴചിതറും താളം ഘനഘനഘന ദുന്ദുഭി നാദതരംഗിത ജതിമയരജനിയിലൊഴുകിടുമൊരുതാളം വിരഹതാപചടുലവേഗമെന്‍ താളം വ്രതഭരിത ഹൃദയഭാവം.. നെഞ്ചുരുകിയുരുകിയിടറും..താളം... ഏതോ രാവില്‍ മഴചിതറും താളം....
അന്നൊരു ചന്ദ്രികാശീതളയാമിനി മലര്‍ശയ്യ തീര്‍ത്തൊരാ ചാരുതയില്‍ ആയിരം കൈകളാല്‍ ആ രക്തപൂർണ്ണമാം ആ രാത്രി എങ്ങിനെ ഞാന്‍ മറക്കും ഓര്‍മ്മകളെരിയും..ജ്വാലാമുഖമായ് യാതന പടരും ജ്വരമായ് നടനം ചുടുരുധിരം...കളമെഴുതുകയായ് പദചലനം പടുവെയിലലയായ് ചിലമ്പണികള് തുരകള്‍ വളകള്‍ ഫണികള്‍ മിഴികള്‍ ചുഴികൾ ചിരകളുടയുമഴലിതാ..... ഏതോ രാവില്‍ മഴചിതറും താളം......
സാരസരസഭര ബന്ധുരമായൊരു പ്രണയം പകർന്നൊരാള്‍ ഇനി വരുമോ.. ചന്ദനനൌകയില് ചാന്ദ്രപഥങ്ങളില് സ്വയമലിയുന്നൊരാള് ഇനി വരുമോ.. ചന്ദ്രിക താനേ.... ഇരുളലയായീ.... മാനസമേതോ.. മരുഭൂമികയായ്.... മായിക രതി മന്മഥമന്ത്രം മനമെഴുതിയ ജലരേഖകളായ് വ്യഥ തഴുകിയ നിമികള്‍ ശിഥിലമൊഴിക- ളപഥജതികളഖിലമലിയും കടലിതാ....... (ഏതോ രാവില്‍......)
Movie/Album name: Sahasram
Movie Summary:Sahasram (2010) is a Malayalam thriller involving a murder investigation and the psychological turmoil surrounding the crime.
Song Credits: Sung by K. S. Chithra; lyrics by Kaithapram; music by M. Jayachandran.
Musical Style: Melancholic semi-classical melody with soft orchestration.
Raga Details: Not available.
Key Artists Involved: Kaithapram (lyricist), M. Jayachandran (composer), K. S. Chithra (singer).