O sakhee ennaashakal njaan parayaam veruthe Sukhamezhum aa sparshanam tharumo chaaruthe Omale nin ormmayil njaan nanayaam veruthe Chiriyumaay neeyethumo neelathaamare Ee sooryan njaan pranayichu en moham ariyichu Ninne en ponne Nin sneham njaan daahichu aashichu thannu Jeevitham njaan – na naa naa
Meghame aa meniyil vennilaavaay veezhaan Mohamaay ee jeevitham nalkiyinnu njaan Snehithe nee chaarthidum thodukuriyaay maaraan Vingidum oru sandhyayaay poothe ee njaan Nirachallo en ullil nin prema ponnashokappookkal Swayam njaan Maranjaalumenullil mayaathe nilkkunnallo ennum Niramaay nee (evideyaanu nee)
Language: Malayalam
എവിടെയാണു നീ കനിയഴകേ അരികിലൊന്നു വാ കതിരഴകേ എപ്പോഴും നീ എന്നുള്ളില്‍ ചിരി തൂകും നീയില്ലാതെ എന്‍ ഇടനെഞ്ചില്‍ കനലെരിയുന്നു കാറ്റായ് നീ കുളിരുന്നേ കാതോരം മൂളുന്നേ നിന്‍ ശ്വാസം കാണാമറയത്തെന്നെ തിരയുന്നേ ദൂരങ്ങള്‍ കുറയുന്നേ ചാരെ ഞാന്‍ അണയുന്നേ വിരഹത്തിന്‍ കരിമേഘങ്ങള്‍ മെല്ലെ മെല്ലെ മാറിപ്പോകുന്നേ
ഓ സഖീ എന്നാശകള്‍ ഞാന്‍ പറയാം വെറുതെ സുഖമെഴും ആ സ്പര്‍ശനം തരുമോ ചാരുതേ ഓമലേ നിന്‍ ഓര്‍മ്മയില്‍ ഞാന്‍ നനയാം വെറുതെ ചിരിയുമായ് നീയെത്തുമോ നീലത്താമരേ ഈ സൂര്യന്‍ ഞാന്‍ പ്രണയിച്ചു എന്‍ മോഹം അറിയിച്ചു നിന്നെ എന്‍ പൊന്നേ നിന്‍ സ്നേഹം ഞാന്‍ ദാഹിച്ചു ആശിച്ചു തന്നു ജീവിതം ഞാന്‍ – ന നാ നാ
മേഘമേ ആ മേനിയില്‍ വെണ്ണിലാവായ് വീഴാന്‍ മോഹമായ് ഈ ജീവിതം നല്കിയിന്നു ഞാന്‍ സ്നേഹിതേ നീ ചാര്‍ത്തിടും തൊടുകുറിയായ് മാറാന്‍ വിങ്ങിടും ഒരു സന്ധ്യയായ് പൂത്തേ ഈ ഞാന്‍ നിറച്ചല്ലോ എന്‍ ഉള്ളില്‍ നിന്‍ പ്രേമ പൊന്നശോകപ്പൂക്കള്‍ സ്വയം ഞാന്‍ മറഞ്ഞാലുമെനുള്ളില്‍ മായാതെ നില്‍ക്കുന്നല്ലോ എന്നും നിറമായ് നീ (എവിടെയാണു നീ )