Ennunnippoovinu

2008
Lyrics
Language: English

Raaree raaro raariraaro
Raaree raariro raariraaro(2)

Unnippoovinorumma nalkaan
Kanni nilaavaay nee vannu
Raari raariro paadiyurakkuvaan
Raappaadiyaay nee vannu (unni...)
Aaru nee...aaru nee amma...
Aadi prakrithiyaam amma....
Unnippoovinorumma nalkaan

Manjayilam veyil pattu kondu
Kunjinu kuppaayam thunni vechu...
Manjuneer thullikal korthukorthu
Kunjinu vellikkolussu theerthu...(manjuneer ..)
Unnippoovinorumma nalkaan....

Nenchile nomprathen kuzhampaal
Inku kurukki ninakku thannu...
Nin mizhi koombiyuranguvaanaay
Nenchidippaalamma thaalamittu..(nin mizhi...)
(unni.....)
Language: Malayalam

രാരീ രാരോ രാരിരാരോ
രാരീ രാരിരോ രാരിരാരോ(2)

ഉണ്ണിപ്പൂവിനൊരുമ്മ നല്‍കാന്‍
കന്നിനിലാവായ് നീ വന്നു
രാരി രാരിരോ പാടിയുറക്കുവാന്‍
രാപ്പാടിയായ് നീ വന്നു (ഉണ്ണിപ്പൂവിനൊരുമ്മ...)
ആരു നീ...ആരു നീ അമ്മ...
ആദിപ്രകൃതിയാം അമ്മ....
ഉണ്ണിപ്പൂവിനൊരുമ്മ നല്‍കാൻ .... ‍

മഞ്ഞയിളം വെയില്‍ പട്ടു കൊണ്ടു്
കുഞ്ഞിനു കുപ്പായം തുന്നി വെച്ചു
മഞ്ഞുനീര്‍ തുള്ളികള്‍ കോര്‍ത്തുകോർത്തു്
കുഞ്ഞിനു വെള്ളിക്കൊലുസ്സു തീര്‍ത്തു...(മഞ്ഞുനീര്‍ ..)
ഉണ്ണിപ്പൂവിനൊരുമ്മ നല്‍കാൻ ....

നെഞ്ചിലെ നൊമ്പരത്തേന്‍ കുഴമ്പാല്‍
ഇങ്കു കുറുക്കി നിനക്കു തന്നു
നിന്‍ മിഴി കൂമ്പിയുറങ്ങുവാനായ്
നെഞ്ചിടിപ്പാൽ അമ്മ താളമിട്ടു..(നിന്‍ മിഴി...)
(ഉണ്ണിപ്പൂവിനൊരുമ്മ....)
Movie/Album name: Kanal Kannaadi
Artists