Engu Ninno Vannu [F]

2008
Lyrics
Language: English

Aa...u..aa..aa.aa..
Nisa nisa nisa
Engu ninno
Nisa ga sa nee
Panchavarnnakkili neeyo
Engu ninno
Aa..aa.aa... u..

Engu ninno vanna panchavarnna kili neeyo
Ennum enteyennu cholluvaano ishtamere
Neeyen mulam thandil chumbichirunnu pande
Mouna swaramayi janmangalil moham kai neettunnu veendum
Thanka kinavil onnichirunnu kannil thiri theliykkanayi
Nenchoram naalam thediyo
(engu ninno......)

Ni sa ni sa ga sa
Ni sa ga ma pa
Ga ma pa ni sa
Sa ni dha pa ma
Sa ni dha pa ma..
Ri ma dha ni ni pa ma pa sa

Onnonnume mozhiyathe nee
Chaayunnuvo prema thalpangalil (2)
Sneham niram konda nerangalil
Nee kanmunnil ninno ninne swayam
Poovadiyanenna pole
Velli chilanka thulli thulumbi
Konchi kunungi varumbol
Njanetho thaalam meettiyo

Ennennume manatharilaayi
Moolunnuvo nalla thenthullikal (2)
Neeyennilam swaasamelkunna pol
Thoomnjaayi maaril cherunna pol
Neelaambari raagamode
Kanni swarangalenil niranju
Pullankuzhal vilikumbol
Pulkeedum eeran kaiviral
(engu ninno.....)

[ ബംഗാളി പാട്ട് ]
Language: Malayalam

(സ്ത്രീ) ഉം അ..
എങ്ങു നിന്നോ
എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി
അ...

എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ‌
എന്നും എന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറേ
നീയെന്‍ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
മൗനസ്വരമായ് ജന്മങ്ങളില്‍ മോഹം കൈനീട്ടുന്നു വീണ്ടും
തങ്കക്കിനാവില്‍ ഒന്നിച്ചിരുന്നു കണ്ണില്‍ തിരി തെളിയ്ക്കാനായ്
നെഞ്ചോരം നാളം തേടിയോ
(എങ്ങു നിന്നോ വന്ന)

(സ്ത്രീ) നിസ നിസ ഗസ
(കോ) നിസ നിസ ഗസ
(സ്ത്രീ) നിസ ഗമ പാ
(കോ) നിസ ഗമ പാ
(സ്ത്രീ) ഗമപനിസാ
സനിധപാമ
(കോ) സനിധപാമ
(സ്ത്രീ) രീ മാ ധനി നീ പമ പാ സാ..

ഒന്നൊന്നുമേ മൊഴിയാതെ നീ ചായുന്നുവോ പ്രേമതല്‍പ്പങ്ങളില്‍ (2)
സ്നേഹം നിറം കൊണ്ട നേരങ്ങളില്‍
നീ കണ്‍മുന്നില്‍ നിന്നോ നിന്നേ സ്വയം
പൂവാടിയാണെന്ന പോലെ
വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി കൊഞ്ചിക്കുണുങ്ങി വരുമ്പോള്‍
ഞാനേതോ താളം മീട്ടിയോ

[ ബംഗാളി പാട്ട് ]
ഹാ..

എന്നെന്നുമേ മനതാരിലായ് ഊറുന്നുവോ നല്ല തേന്‍തുള്ളികള്‍ (2)
നീയെന്നിളം ശ്വാസമേല്‍ക്കുന്ന പോല്‍
തൂമഞ്ഞായ് മാറില്‍ ചേരുന്ന പോല്‍
നീലാംബരി രാഗമോടെ
കന്നി സ്വരങ്ങളെന്നില്‍ നിറഞ്ഞു പുല്ലാങ്കുഴല്‍ വിളിക്കുമ്പോല്‍
പുല്‍കീടും ഈറന്‍ കൈവിരല്‍

(എങ്ങു നിന്നോ വന്ന)
Movie/Album name: Calcutta News

Movie Summary: A Malayalam drama about a television journalist in Kolkata who becomes involved in the lives of a group of exploited women from Kerala, exploring themes of human trafficking and media ethics.

Song Credits: Music by Debjyoti Mishra; lyrics by Rafeeq Ahamed; sung by Shreya Ghoshal.

Musical Style: Melodic film score with Bengali-folk and semi-classical influences, blending soft orchestration with Indian melodic idioms.

Key Artists: Debjyoti Mishra (composer), Shreya Ghoshal (playback singer), Rafeeq Ahamed (lyricist), director Blessy.

Scene Context: A reflective, emotive song featuring the female lead, expressing longing and inner turmoil as the narrative explores the plight of displaced women in the city.


Artists